മാന്നാർ ∙ കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പ് ഫലത്തെ ആസ്പദമാക്കി എൻജിനീയറിങ് വിദ്യാർഥി മുഹമ്മദ് ഷഹീം രൂപകൽപന ചെയ്ത വെബ്സൈറ്റ് “vanavasam.com”(വനവാസം.കോം) ശ്രദ്ധേയമാകുന്നു. മണ്ഡലത്തിന്റെ പേര്, ഫോട്ടോ, പരാജയപ്പെട്ട
സ്ഥാനാർഥിയുടെ പേര്, പാർട്ടി, എത്ര വോട്ടിനു പരാജയപ്പെട്ടു, ആകെ ലഭിച്ച വോട്ട്, തനിക്കെതിരെ മത്സരിച്ചു വിജയിച്ചയാളിന്റെ പേര്, ആകെ ലഭിച്ച വോട്ട്, കൂടാതെ വെബ് സൈറ്റിന്റെ അവസാന ഭാഗത്തായി പരാജയപ്പെട്ടവരിൽ മന്ത്രിമാരടക്കമുള്ള പ്രമുഖരുടെ വിവരങ്ങളടങ്ങുന്ന പട്ടികയും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിവരങ്ങൾ എളുപ്പമറിയാൻ ഏറെ ഉപകാരപ്രദമായ വെബ്സൈറ്റാണ് ‘വനവാസം.
കോം’
ചേർത്തല കെവിഎം എൻജിനീയറിങ് കോളജിലെ അവസാന വർഷ ഡിപ്ലോമ വിദ്യാർഥിയാണ് മുഹമ്മദ് ഷഹീം. പ്രതിപക്ഷ നേതാവ് ഉപയോഗിച്ച ‘വനവാസം’ എന്ന പദം തന്റെ വെബ്സൈറ്റിനു നൽകിയതും ഏറെ കൗതുകത്തോടെയാണ്.
സാധാരണയായി വിജയിച്ച സ്ഥാനാർഥികളുടെ വിവരങ്ങളാണ് കൂടുതൽ പ്രചരിക്കുന്നത്. ഡേറ്റ ശേഖരണം മുതൽ പ്രദർശനം വരെ മുഴുവൻ പ്രക്രിയയും എഐയുടെ സഹായത്തോടെയാണ് തയാറാക്കിയത്.
മുൻ കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് നൽകിയ പ്രചോദനമാണ് ഷഹീമിനു തുണയായത്. ലത്തീഫിന്റെ സഹോദരി പുത്രൻ ആലപ്പുഴ മുഹമ്മ സിംലാ കോട്ടേജിൽ ഷെഫി ഷെറീഫിന്റെയും ഷാഹിന ഫെഫിയുടെയും മകനാണ് ഷഹീം.
മുഹമ്മദ് ആദിൽ സഹോദരനാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

