ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്വന്തമായി ഒരു ഡിജിറ്റൽ ലൈഫ് കലണ്ടർ നിർമ്മിച്ചതിന് പിന്നാലെ, ഒരു ജേണൽ ആപ്പ് കൂടി നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ എഐ സ്റ്റുഡിയോ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ബ്രൗവറിൽ പ്രവർത്തിക്കുന്ന ഒരു എച്ച്ടിഎംഎൽ ടൂൾ നിർമ്മിക്കുന്നതിനാണ് ആദ്യം ചാറ്റ്ജിപിയുമായുള്ള പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ എഐ ഫീച്ചറുകൾ പ്രവർത്തിക്കുന്നതിന് ഇതിന് ഒരു എപിഐ കീ ആവശ്യമായി വന്നതോടെയാണ് ഗൂഗിൾ എഐ സ്റ്റുഡിയോയിലേക്ക് എത്തിയത്. ലളിതമായ പ്രോംപ്റ്റുകൾ ഉപയോഗിച്ച് പൂർണ്ണമായും ആൻഡ്രോയിഡ് ആപ്പുകൾ നിർമ്മിക്കാൻ ഈ പ്ലാറ്റ്ഫോം അനുവദിക്കുന്നു എന്നത് ഏറെ കൗതുകകരമാണെന്ന് ഉപയോക്താവ് വ്യക്തമാക്കുന്നു.
ടെക്സ്റ്റ് ബോക്സിൽ ആവശ്യമായ ഫീച്ചറുകൾ നൽകി, പ്രയോജനപ്രദമായ ഫീച്ചറുകൾ കൂടി ചേർക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. ആദ്യ പതിപ്പ് ചിന്തിച്ച് തയ്യാറാക്കാൻ ഏകദേശം 10 മിനിറ്റ് എടുത്തു.
തുടർന്ന് ആൻഡ്രോയിഡ് ഡെവലപ്പർ ഓപ്ഷനിലെ യുഎസ്ബി ഡിബഗ്ഗിംഗ് ഫീച്ചർ ഉപയോഗിച്ച് യുഎസ്ബി കേബിൾ വഴി ഗൂഗിൾ നിർമ്മിച്ച ആപ്പ് ഫോണിൽ നേരിട്ട് ഇൻസ്റ്റാൾ ചെയ്തു. സങ്കീർണ്ണമായ പ്രോജക്റ്റുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ടോക്കണുകൾ തീർന്നുപോകാറുള്ള ക്ലോഡിനെ അപേക്ഷിച്ച്, ഗൂഗിൾ എഐ സ്റ്റുഡിയോ കാര്യങ്ങൾ പൂർത്തിയാക്കി പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു ആൻഡ്രോയിഡ് ആപ്പായി മാറ്റി നൽകി.
ആവശ്യപ്പെടാത്തതും എന്നാൽ ജേണൽ ആപ്പുകളിൽ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ ചില മികച്ച ആശയങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. എങ്കിലും യൂസർ ഇന്റർഫേസിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു.
ഒരേ പ്രവർത്തി ചെയ്യുന്ന ഒന്നിലധികം ബട്ടണുകൾ ആദ്യ പതിപ്പിൽ ഉണ്ടായിരുന്നു. തുടർന്ന് ഗൂഗിളിന്റെ ഡിസൈൻ ഭാഷയായ മെറ്റീരിയൽ യൂ-സ്റ്റൈൽ ലുക്ക് നൽകാനും, ആവശ്യമില്ലാത്ത ഫീച്ചറുകൾ ഒഴിവാക്കാനും എഐ സ്റ്റുഡിയോയോട് ആവശ്യപ്പെടുകയായിരുന്നു.
മൂന്ന് മണിക്കൂർ നീണ്ട മാറ്റങ്ങൾക്ക് ശേഷം പ്ലേ സ്റ്റോറിൽ നിന്നുള്ളതാണെന്ന് തോന്നിക്കുന്ന രീതിയിലുള്ള ഒരു ആപ്പ് തയ്യാറായി.
ആപ്പിൽ ഉപയോക്താക്കൾക്ക് ദിവസവും കുറിപ്പുകൾ എഴുതുന്നതിനായി ഒരു ടെക്സ്റ്റ് ബോക്സ് നൽകിയിരിക്കുന്നു. നന്ദി പ്രകടിപ്പിക്കൽ, ഊർജ്ജസ്വലത, നേട്ടങ്ങൾ തുടങ്ങി വിവിധ മൂഡ് ഓപ്ഷനുകൾ ഇതിലുണ്ട്.
കൂടാതെ 1 മുതൽ 5 വരെ ഊർജ്ജ സൂചിക റേറ്റുചെയ്യാനും സാധിക്കും. “എന്താണ് സംഭവിച്ചത്?”, “ആഴത്തിലുള്ള ചിന്തകളും വികാരങ്ങളും”, “ദിവസത്തെ പ്രധാന നേട്ടം” എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ടെക്സ്റ്റ് ബോക്സുകളും ഇതിലുണ്ട്.
കൂടാതെ കുറിപ്പുകൾ എളുപ്പത്തിൽ കണ്ടെത്താനായി ടാഗുകളും കാറ്റഗറികളും ഗൂഗിൾ എഐ ഇതിൽ ചേർത്തിട്ടുണ്ട്. സംയോജിത ജെമിനി എപിഐ കീയുടെ സഹായത്തോടെ “റിഫ്ലക്ട്” എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പിന് കുറിപ്പുകൾ വിശകലനം ചെയ്യാനും പാറ്റേണുകൾ കണ്ടെത്താനും സാധിക്കും.
ഫൈൻ പാറ്റേൺസ് പേജിലെ റീ-സ്കാൻ പാറ്റേൺസ് ബട്ടൺ ടാപ്പ് ചെയ്താൽ ഈ എഐ ഫീച്ചറുകൾ ഉപയോഗപ്പെടുത്താം. എപിഐ സംയോജനം സൗകര്യപ്രദമാണെങ്കിലും, ഒരു എഐക്ക് മുഴുവൻ ജേണലും കൈമാറുന്നതിലെ സ്വകാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളും ഇത് ഉയർത്തുന്നുണ്ട്.
സബ്സ്ക്രിപ്ഷൻ ഫീസ് ഈടാക്കുന്ന പ്ലേ സ്റ്റോറിലെ മറ്റ് ആപ്പുകൾക്ക് പകരമായി, സൗജന്യമായി എഐ സംയോജിത ആപ്പ് സ്വന്തമായി നിർമ്മിക്കുകയാണ് ഇതിലൂടെ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

