തിരുവനന്തപുരം ∙ കേരളത്തിൽ 30 മണ്ഡലങ്ങളിൽ ത്രികോണ മത്സരമുണ്ടെന്നും ഇതിൽ 12 മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടെന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ പ്രചാരണത്തിനു വന്നപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് മികച്ച പ്രകടനം പല മണ്ഡലങ്ങളിലും കാഴ്ചവയ്ക്കാനായെങ്കിലും ബിജെപി വിജയിച്ചു കയറിയത് മൂന്നു മണ്ഡലങ്ങളിൽ. മൂന്നും പിടിച്ചെടുത്തതാകട്ടെ ഇടതുപക്ഷത്തു നിന്നും.
ചാത്തന്നൂർ
ഇത്തവണ ആദ്യം താമര വിരിഞ്ഞത് ചാത്തന്നൂരിലാണ്.
ജനങ്ങളോടൊപ്പം നിന്നു പ്രവർത്തിച്ച നേതാവിനുള്ള ചാത്തന്നൂരിന്റെ സമ്മാനമെന്നോണമാണ് ബി.ബി. ഗോപകുമാറിന്റെ മിന്നും ജയം.
2021ൽ സിപിഐയുടെ ജി.എസ്.ജയലാൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ച സീറ്റിലാണ് ഇത്തവണ ഗോപകുമാറിലൂടെ കാവി പുതച്ചത്. എന്നും ചുവന്നു തുടുത്ത ചാത്തന്നൂർ മണ്ഡലം 3 തവണ വലത്തേക്കു ചാഞ്ഞു.
2016ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപി ബി.ബി.
ഗോപകുമാറിലൂടെ രണ്ടാമത് എത്തി. 2021ൽ ജി.എസ്.ജയലാൽ മൂന്നാം തവണയും വിജയിച്ചപ്പോഴും ബിജെപിയിലെ ബി.ബി.ഗോപകുമാർ രണ്ടാം സ്ഥാനം നിലനിർത്തി.
ഇവിടെ നിന്നാണ് ഗോപകുമാർ വിജയിച്ചു കയറിയത്.
നേമം
2016 ൽ ചരിത്രത്തിലാദ്യമായി എൻഡിഎ പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലമാണ് നേമം. ഒ രാജഗോപാലിന്റെ പേരിലാണ് ആ നേട്ടം.
എന്നാൽ 2021 ൽ അത് വി. ശിവൻകുട്ടിയിലൂടെ എൽഡിഎഫ് തിരിച്ചു പിടിച്ചു.
ഇത്തവണ നേമത്ത് വീണ്ടും താമര വിരിയിച്ച് മണ്ഡലം ഒപ്പം കൂട്ടിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കഴക്കൂട്ടം
അവസാന ലാപ്പിലാണ് ബിജെപിയുടെ വി.മുരളീധരൻ കഴക്കൂട്ടത്ത് വിജയത്തിലേക്ക് ഓടിക്കയറിയത്. സിപിഎം സ്ഥാനാർഥിയും നിലവിലെ എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ വി.മുരളീധരൻ പരാജയപ്പെടുത്തിയത്.
എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

