കൊച്ചി: വാഴക്കുളത്തെ വാടകവീട്ടിൽ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിലായിരുന്ന മുഖ്യപ്രതികളിൽ ഒരാളെ പശ്ചിമ ബംഗാളിൽ നിന്ന് പൊലീസ് സാഹസികമായി പിടികൂടി. പശ്ചിമ ബംഗാൾ ജലങ്കി സ്വദേശിയായ അസ്ലം ഷേക്ക് (31) ആണ് ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി തടയിട്ട
പറമ്പ് പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലേക്കും കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.
ഏകദേശം 15 വർഷത്തോളം പോഞ്ഞാശ്ശേരി, ചെമ്പറക്കി ഭാഗങ്ങളിൽ താമസിച്ചു വന്നിരുന്ന അസ്ലം, പശ്ചിമ ബംഗാളിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിൽ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു. കേസിൽ കഞ്ചാവ് പിടികൂടിയ വീട് വാടകയ്ക്ക് എടുത്തിരുന്നതും ഇയാളാണ്.
കഞ്ചാവ് ഏർപ്പാടാക്കുന്നതും ട്രെയിൻ മാർഗം കടത്തുന്നതും ഇവിടെ വിൽപ്പന നടത്തുന്നതും വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രവർത്തനം. ജില്ലാ പൊലീസ് മേധാവി കെ.എസ്.
സുദർശൻന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബംഗാൾ മുർഷിദാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹുക്കാറ എന്ന സ്ഥലത്തുനിന്നും പ്രതിയെ പിടികൂടിയത്. ജനവാസ മേഖലകളിൽ നിന്നും ഏറെ അകലെ, പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഉൾഗ്രാമത്തിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
ഈ പ്രദേശത്ത് വേഷംമാറി താമസിച്ചാണ് പൊലീസ് സംഘം പ്രതിയെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്യുന്നതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിന്തുടർന്ന് വളഞ്ഞ് പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

