തെന്നിന്ത്യൻ സിനിമയിലെ എവർഗ്രീൻ ‘ബ്ലോക്ക്ബസ്റ്റർ’ നായിക തൃഷ കൃഷ്ണൻ 43-ാം പിറന്നാൾ നിറവിൽ. തമിഴ്നാട്ടിൽ ‘ഇളയ ദളപതി’ വിജയ് നയിക്കുന്ന ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ഏവരും ഉറ്റുനോക്കുന്നതിനിടെ, തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് തൃഷ പിറന്നാൾ ആഘോഷമാക്കിയത്.
ടിവികെയുടെ തേരോട്ടവും തൃഷയുടെ പിറന്നാളും പിറന്നാൾ ദിനത്തിലെ ക്ഷേത്രദർശനവുമെല്ലാം യാദൃച്ഛികമാകാമെന്ന് പറയുമ്പോഴും ആരാധകർക്കിടയിൽ ഇതെല്ലാം വലിയ ചർച്ച.
കരിയറിൽ എക്കാലത്തും ജനപിന്തുണ തേടി മുന്നേറാൻ തൃഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, പിറന്നാൾ ആഘോഷത്തിനിടെ തൃഷയുടെ ആസ്തിയും പ്രതിഫലവുമാണ് മറ്റൊരു ചർച്ചാവിഷയം.
രണ്ടു പതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഉൾപ്പെടെ 75ലേറെ സിനിമകളിൽ തൃഷ അഭിനയിച്ചിട്ടുണ്ട്. സൂപ്പർതാരം സൂര്യയും തൃഷയും ഒന്നിക്കുന്ന ‘കറുപ്പ്’ എന്ന ചിത്രം വൈകാതെ തിയറ്ററുകളിൽ എത്തും.
എത്രയാണ് തൃഷയുടെ ആസ്തി? വാങ്ങുന്ന പ്രതിഫലമെത്ര? നോക്കാം.
പുതിയ കണക്കുകൾപ്രകാരം 85 കോടി രൂപയാണ് നിലവിൽ തൃഷയുടെ ആസ്തി. സിനിമകൾക്ക് പുറമേ വിവിധ കമ്പനികളുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലും തൃഷ വരുമാനം നേടുന്നുണ്ട്.
വിജയിയുമൊത്തുള്ള ‘ലിയോ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 5 കോടി രൂപയായിരുന്നു തൃഷയുടെ പ്രതിഫലം. പുതിയ ചിത്രത്തിൽ 10-12 കോടി രൂപ തൃഷ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയും തൃഷയാണ്. നയൻതാര, രഷ്മിക മന്ദാന, സമാന്ത പ്രഭു, സായി പല്ലവി തുടങ്ങിയവരുടെ പ്രതിഫലം പരമാവധി 10 കോടി വരെ.
ബ്രാൻഡുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നതിലൂടെ പ്രതിവർഷം 9-10 കോടി രൂപയും തൃഷ നേടുന്നുണ്ട്.
ഇതിനെല്ലാം പുറമേ ചെന്നൈയിൽ 12 കോടിയോളം രൂപ മൂല്യംമതിക്കുന്ന ആഡംബര വീട് തൃഷയ്ക്കുണ്ട്. ഹൈദരാബാദിലുള്ള വീടിന്റെ മൂല്യം ഏതാണ്ട് 6 കോടി രൂപ.
തൃഷയുടെ വാഹനശ്രേണികളും ശ്രദ്ധേയം. മെഴ്സിഡീസ്-ബെൻസിന്റെ എസ്-ക്ലാസ്, ഇ-ക്ലാസ്, ബിഎംഡബ്ല്യു 5-സീരീസ്, റേഞ്ച് റോവർ ഇവോക്ക് എന്നിവയാണ് ഗാരിജിലുള്ളത്.
ഇവയുടെ സംയോജിത മൂല്യവും കോടികൾ മതിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

