ഗൂഡല്ലൂർ ∙ ഊട്ടിക്കടുത്ത് ചോലാടയിൽ അമ്മ കടുവയെ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് കടുവ കുഞ്ഞുങ്ങളിൽ പെൺ കടുവ കുഞ്ഞ് ചത്തു.
പോസ്റ്റ്മോർട്ടത്തിന് ശേഷം കടുവ കുഞ്ഞിന്റെ ജഡം കത്തിച്ചു. ആൺ കടുവ കുഞ്ഞിനെ സംരക്ഷണത്തിനായി വണ്ടലൂർ കാഴ്ച ബംഗ്ലാവിലേക്ക് മാറ്റി.
ചോലാടയിലെ കൃഷിയിടത്തിലാണ് രണ്ട് കടുവ കുട്ടികളെ നാട്ടുകാർ കണ്ടത്. തുടർന്ന് വനപാലകർക്ക് വിവരം നൽകിയതിനെ തുടർന്ന് കടുവ കുഞ്ഞുങ്ങളെ സുരക്ഷിതമായി മാറ്റി.
അമ്മ കടുവയെ കണ്ടെത്തുന്നതിനായി ഈ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് തിരച്ചിൽ നടത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

