കൊയിലാണ്ടി ∙ നന്തിയിൽ മോഷണ ശ്രമത്തിനിടയിൽ മോഷ്ടാവ് കിണറ്റിൽ വീണു. നന്തി ടൗണിലെ നിസാർ മൻസിൽ കുഞ്ഞബ്ദുല്ലയുടെ വീട്ടിലെ കിണറിലാണ് കള്ളൻ വീണത്.
കാലത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരെയാക്കിയ ശേഷം വെള്ളം കോരുന്ന സമയത്താണ് കിണറ്റിൽ വീണ കള്ളനെ കാണുന്നത്.
24 അടിയോളം താഴ്ച്ചയുള്ളതാണ് കിണർ. പേടിച്ചുള്ള നിലവിളി കേട്ടാണ് കുഞ്ഞബ്ദുല്ലയും മകനും ഓടി വന്നത്.
കിണറിന്റെ ഗ്രിൽ നീക്കിയ ശേഷം കിണറ്റിലൂടെ കുളിമുറി വഴി വീട്ടിനുള്ളിലേക്കു കയറാനുള്ള ശ്രമത്തിനിടയിൽ കാല് തെറ്റി കിണറ്റിൽ വീണതാണ് കള്ളൻ. വിവരം അറിയിച്ചതിനെ തുടർന്നു കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ ശ്രീശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസുകാരും കൊയിലാണ്ടി അഗ്നിരക്ഷാ സേന ഓഫിസർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി നെറ്റ് ഉപയോഗിച്ച് പ്രതിയെ കിണറ്റിൽ നിന്നു കയറ്റി അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പൊലീസ് കേസെടുത്ത് കള്ളനെ ജാമ്യത്തിൽ വിട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

