കണ്ടല്ലൂർ ∙ അണലിയുടെ കടിയേറ്റ തെരുവുനായയുടെ ആക്രമണത്തിൽ കണ്ടല്ലൂരിൽ 5 പേർക്ക് പരുക്ക്. ഇന്നലെ വേലഞ്ചിറ പാട്ടോളി മാർക്കറ്റിലാണ് അഞ്ചു പേർക്ക് തെരുവുനായയുടെ കടിയേറ്റത്.
കുന്നുതറ ചെല്ലപ്പൻ, കൊച്ചു മഠത്തിൽ തെക്കതിൽ ലീലമ്മ, ഗോവിന്ദ ഭവനം ഓമന അമ്മ, പുത്തൻതറയിൽ ലക്ഷ്മിക്കുട്ടി അമ്മ, മീനത്തേ കിഴക്കതിൽ ജയൻ എന്നിവർക്കാണ് കടിയേറ്റത്.
ചെല്ലപ്പൻ, ലീലമ്മ, ഓമന അമ്മ എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടിയമ്മ, ജയൻ എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിനു വെളിയിൽ നിൽക്കുമ്പോഴാണ് ഇവരെ നായ ആക്രമിച്ചത്.
കൈയ്ക്കും കാലിലുമാണ് കടിയേറ്റത്.
ബുധനാഴ്ച വൈകിട്ട് നായയും അണലിയും തമ്മിൽ കടിപിടി കൂടുന്നതിന് ഇടയിൽ നായയ്ക്ക് അണലിയുടെ കടിയേറ്റതായി നാട്ടുകാർ പറഞ്ഞു. പ്രദേശവാസികളെ ആക്രമിച്ച ശേഷം ഓടിപ്പോയ നായ പിന്നീട് ചത്തു.
പാമ്പിന്റെ വിഷം അധിക അളവിൽ കയറാതിരുന്നതിനാലാകാം കടിയേറ്റ നായ മണിക്കൂറുകളോളം ജീവിച്ചതെന്നു വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

