മുംബൈ ∙ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രശസ്ത ഹെയർ കെയർ ബ്രാൻഡായ ‘അനോമലി’ റിലയൻസ് റീട്ടെയ്ൽ ഏറ്റെടുത്തു. 2021ൽ സ്ഥാപിച്ച അനോമലി തുടക്കത്തിൽ തന്നെ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിച്ച ബ്രാൻഡാണ്.
ടിറ ഉൾപ്പെടെയുള്ള ഓഫ്ലൈൻ പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ കൊമേഴ്സ് മേഖലയിലും ഉപയോക്താക്കളെ നേടിയ അനോമലി, ബ്യൂട്ടി ബ്രാൻഡുകളുടെ പുതിയ യുഗത്തിലേക്ക് റിലയൻസിനെ നയിക്കുമെന്ന് റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി അറിയിച്ചു.
ക്രിയേറ്റീവ് ഡയറക്ടർ എന്ന നിലയിൽ പ്രിയങ്കയും അനോമലിയുടെ ഭാഗമായിരിക്കുമെന്നും അവർ പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് facebook.com/priyankachopraൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

