കൊരട്ടി (തൃശൂർ) ∙ തളർന്ന മുഖത്തു പാതി വിടർന്ന ആശ്വാസത്തിന്റെ നേരിയ പുഞ്ചിരിക്കിടയിലും കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ആധിയൊഴിയാതെ അനോഷ്. പാമ്പുകടിയേറ്റു 10 ദിവസത്തോളം ചികിത്സയിലായിരുന്ന 10 വയസ്സുകാരൻ ആശുപത്രി വിട്ടെങ്കിലും ഇനിയും സ്വന്തം വീട്ടിൽ എത്താനായിട്ടില്ല.
പാമ്പുകളുടെ ശല്യമുണ്ടാകുമെന്ന ഭീതി കാരണം ഇവർ കൊരട്ടി വഴിച്ചാലിലുള്ള ബന്ധു പയ്യപ്പിള്ളി ജോജോയുടെ വീട്ടിലേക്കാണ് ആശുപത്രിയിൽ നിന്ന് എത്തിയത്.
തങ്ങളുടെ ചങ്കുലയുന്നതു അനോഷ് കാണാതെ മറച്ചു പിടിക്കാനുള്ള തത്രപ്പാടിൽ പിതാവ് സിൽജോയും മാതാവ് ജോൺസിയും പലപ്പോഴും തോറ്റു. ഓരോ ദിവസവും നൽകാവുന്ന ഇഷ്ടഭക്ഷണങ്ങളുടെ മെനു തയാറാക്കി നൽകിയാണു ഡോക്ടർമാർ അനോഷിനെ ഡിസ്ചാർജ് ചെയ്തു.
അനോഷിന്റെ ആഗ്രഹപ്രകാരം ഫുട്ബോളും ജഴ്സിയും സമ്മാനിക്കുകയും ചെയ്തു.
പരിചരിച്ച നഴ്സുമാരടക്കമുള്ളവർ സന്തോഷക്കണ്ണീരോടെ യാത്രയാക്കുമ്പോൾ പറഞ്ഞു: നീ ഞങ്ങൾക്കു പ്രിയപ്പെട്ടവനാണ്, വലിയവനാകും. കൊടകര മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെയും ജോൺസിയുടെയും മകനാണ് അനോഷ്.
അനോഷിനെയും സഹോദരൻ അൽജോയെയും (8) ഉറങ്ങിക്കിടക്കുമ്പോഴാണു പാമ്പു കടിച്ചത്. 10 ദിവസം മുൻപൊരു പുലർച്ചെ സമയത്താണ് ഇരുവർക്കും പാമ്പുകടിയേറ്റത്.
ശംഖുവരയൻ പാമ്പാണു കടിച്ചതെന്നു കണ്ടെത്തിയിരുന്നു. അൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

