തൊടുപുഴ ∙ ജനിച്ച നാൾ മുതൽ ഗൗരിനന്ദനെ വിടാതെ പിന്തുടരുകയാണ് രോഗങ്ങൾ. ഇപ്പോൾ, ‘ഒപ്റ്റിക് ന്യൂറൈറ്റിസ്’ എന്ന രോഗം മൂലം കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട
അവസ്ഥയിലാണ് ഗൗരിനന്ദൻ. മകനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് പെയ്ന്റിങ് തൊഴിലാളിയായ പിതാവ് കരിങ്കുന്നം വാലിപ്പാറ വി.എം.സുനിൽ.
കഴിഞ്ഞ 19 മുതൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ് ഗൗരിനന്ദൻ. ജന്മനായുള്ള ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ചികിത്സയിലൂടെ ഏറക്കുറെ ഭേദമായി വന്നപ്പോഴാണ് 2018ൽ കിഡ്നി സംബന്ധമായ തകരാർ കണ്ടെത്തിയത്.
ഇതിന്റെ ചികിത്സ തുടരുന്നതിനിടെയാണ് ഇപ്പോൾ ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലായത്.
കാഴ്ച പൂർണമായും തിരിച്ചു കിട്ടണമെങ്കിൽ ‘ഐവിഐജി’ എന്ന ഇൻജക്ഷൻ നൽകണം.
മാസങ്ങൾ തുടർചികിത്സയും വേണം. ഇതിനു ലക്ഷങ്ങൾ വേണ്ടിവരും.
ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് സുനിൽ. ഇതിനോടകം ഗൗരിനന്ദന്റെ ചികിത്സയ്ക്കു വലിയൊരു തുക ചെലവായി.
നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, മുന്നോട്ടുള്ള ചികിത്സയ്ക്കു സുമനസ്സുകളുടെ സഹായം മാത്രമാണ് കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ. വി.എം.സുനിലിന്റെ പേരിൽ എസ്ബിഐ കരിങ്കുന്നം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

