നാഗപ്പുഴ∙ വയോധികമാരെ കണ്ടെത്തി കഴുത്തിൽ നിന്നു മാല പൊട്ടിക്കുന്ന പ്രതി പിടിയിൽ. കല്ലൂർക്കാട് നാഗപ്പുഴ കുരിശുമല ജംക്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു അരവിന്ദ് (38) ആണ് ബിനാനിപുരം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് ആറിന് കടുങ്ങല്ലൂർ മുപ്പത്തടം കരോത്ത് കുന്നിന് സമീപമുള്ള പലചരക്ക് കടയിൽ ബബിൾഗം വാങ്ങാൻ എന്ന വ്യാജേന ബൈക്കിൽ എത്തി 74 വയസ്സുള്ള വൃദ്ധയെ ആക്രമിച്ച് സ്വർണമാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
കേസിൽ പ്രത്യേക ടീം രൂപീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തേടി പൊലീസ് നാഗപ്പുഴയിലെത്തിയെങ്കിലും മോഷ്ടാവ് വനമേഖലയിലേക്ക് ഓടിക്കയറി.
തുടർന്ന് നാട്ടുകാരുമായി ചേർന്ന് 8 മണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് പ്രതി പിടിയിലാകുന്നത്. പതിനഞ്ചോളം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
എളമക്കരയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണ്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആലുവ മാർക്കറ്റ് ഭാഗത്തുനിന്ന് മോഷ്ടിച്ചതാണ്.
ഇതിലും അന്വേഷണം നടക്കുകയായിരുന്നു. ഇയാൾ ഉൾപ്പെട്ട
മറ്റ് കേസുകളും സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, ബിനാനിപുരം ഇൻസ്പെക്ടർ ജി.ഹരീഷ്, എസ്ഐമാരായ എം.എം.ദേവരാജ്, കെ.പി.ഷാജി, സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് അമീർ, കെ.എം.മനോജ്, മാഹിൻ ഷാ അബൂബക്കർ, മനു.പി.ജോസ്, എം.എസ്.സന്ദീപ്, അനൂപ് കൃഷ്ണൻ, അനിൽകുമാർ, ആർ.അരവിന്ദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

