മൂന്നാർ ∙ തിരഞ്ഞെടുപ്പു ജോലിക്കെത്തിയ ഉദ്യോഗസ്ഥൻ മൂന്നാഴ്ചയായി മൂന്നാർ പൊലീസ് സ്റ്റേഷനിലെ വാഹനവുമായി കറങ്ങുന്നതിനാൽ അടിയന്തിര ഘട്ടങ്ങളിൽ കേസ് അന്വേഷണത്തിന് പോകാൻ വാഹനമില്ലാതെ ഉദ്യോഗസ്ഥർ. പഴയ മൂന്നാറിൽ പോളിങ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിന്റെ ഗാർഡ് ഡ്യൂട്ടിക്കെത്തിയ സശസ്ത്ര സീമ ബൽ അർധസൈനിക പൊലീസ് വിഭാഗത്തിന്റെ ഡപ്യൂട്ടി കമാൻഡന്റ് വിഭാഗത്തിൽ പെട്ട
ഉദ്യോഗസ്ഥനാണ് മൂന്നാർ സ്റ്റേഷനിലെ കൺട്രോൾ റൂമിന്റെ വാഹനവുമായി ദിവസവും കറങ്ങുന്നത്. ഇക്കാനഗറിലെ പൊലീസ് സേഫ് ഹൗസിലെ ഒരു മുറിയാണ് ഇദ്ദേഹത്തിനായി അനുവദിച്ചിരുന്നത്.
എന്നാൽ, വടക്കേ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ കുടുംബാംഗങ്ങളടക്കം 11 പേരുമായാണ് ഇവിടെയെത്തിയത്.
ഇതോടെ കൂടുതൽ മുറികൾ നൽകേണ്ടി വന്നു. മറ്റു ചെലവുകൾക്കു പുറമേയാണ് വാഹനവും പൊലീസ് ഡ്രൈവറെയും ഇദ്ദേഹം കൈവശപ്പെടുത്തിയത്.
സ്റ്റേഷൻ ചെലവിൽ ദിവസവും രാവിലെ ഇന്ധനവുമടിച്ച് ബന്ധുക്കളുമൊത്ത് കറങ്ങുന്നതിനെതിരെ പൊലീസ് ഉദ്യോഗസ്ഥർക്ക് കടുത്ത അമർഷമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

