കേരളത്തിലെ സംരംഭക മേഖലയിൽ മാറ്റത്തിന് തുടക്കമിട്ട ന്റെ എട്ടാം എപ്പിസോഡ് നാളെ.
യുഎസിലടക്കം കുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിന് ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമിച്ച് ശ്രദ്ധേയമായ ‘ഡാർട്ടിൽ’, ശരീരത്തിലെ നിർജലീകരണം പരിഹരിക്കാനുള്ള വെൽനസ് പോഡുകൾ ഒരുക്കിയ ‘ലൈഫ്ഫുൾ’ എന്നീ ബ്രാൻഡുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. സംരംഭകർക്ക് അവരുടെ ബിസിനസ് ആശയങ്ങൾ പങ്കുവെക്കാനും നിക്ഷേപക, ഉപദേശ പിന്തുണ നേടാനും സഹായിക്കുന്ന, മലയാളത്തിലെ ആദ്യ, ബിസിനസ് പിച്ച് റിയാലിറ്റി ഷോയാണ് . ശനിയാഴ്ച വൈകിട്ട് ആറിന് മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പുതിയ എപ്പിസോഡ് കാണാം.
മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിലും വിഡിയോ ലഭ്യമാണ്. അടുത്ത എപ്പിസോഡ് ശനി വൈകിട്ട് ആറിനാണ്.
ഓൺലൈൻ കൗൺസിലിങ് സ്റ്റാർട്ടപ്പായ ‘ഒപ്പം’, ക്ലാസ് റൂമുകളെ എഐ സഹായത്തോടെ ഇന്ററാക്ടീവ് പ്ളാറ്റ്ഫോമാക്കി മാറ്റുന്ന ‘കൽക്കി’ എന്നിവരാണ് അടുത്ത എപ്പിസോഡിൽ നിക്ഷേപ പിന്തുണ തേടുന്നത്. രണ്ട് എപ്പിസോഡുകളും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10ന് മഴവിൽ മനോരമയിലും കാണാം.
ഒരു ഫുട്ബോൾ അക്കാഡമിയ്ക്ക് വേണ്ട
‘ഓൾ ഇൻ വൺ’ എഐ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഡാർട്ടിൽ. കളിക്കാരെ തിരഞ്ഞെടുക്കുന്നത് മുതൽ അവർക്കുള്ള പരിശീലനം ഏതുരീതിയിൽ വേണമെന്നതു വരെ ഡേറ്റയുടെ സഹായത്തോടെ തീരുമാനിക്കാൻ ഡാർട്ടിലിനാകും. പരിശീലകർക്കും കളിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ട
നിർദേശങ്ങളും ഡാർട്ടിൽ നൽകും. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ന് ഡാർട്ടിലിന്റെ സേവനം ലഭ്യമാണ്.
നിഹാൽ പ്രദീപ്, നാഗരാജ്.ആർ.പോറ്റി, പി.സ്വാതി കൃഷ്ണൻ എന്നിവരാണ് സംരംഭത്തിന് പിന്നിൽ.
തനിക്ക് കിഡ്നി സ്റ്റോൺ ബാധിച്ചത് കൃത്യമായി വെള്ളം കുടിക്കാത്തതു മൂലമാണെന്ന തിരിച്ചറിവിൽ നിന്നാണ് സന്തോഷ് രാമമൂർത്തിയും പുഷ്പ ഹരിഹര അയ്യരും ചേർന്ന് ഫ്യൂച്ചർ പ്ലാനറ്റ് ഫുഡ്സ് എന്ന കമ്പനി രൂപീകരിക്കുന്നത്. പഞ്ചസാര ചേർത്ത മറ്റൊരു ഹെൽത്ത് ഡ്രിങ്കിന് പകരം വെള്ളം കുടി രസകരവും ആരോഗ്യകരവുമാക്കാൻ ‘ലൈഫ്ഫുൾ’ എന്ന പേരിൽ വെൽനസ് പോഡുകളാണ് കമ്പനി പുറത്തിറക്കിയത്.
ടീബാഗുകളുടെ രൂപത്തിൽ വിവിധ ഫ്ളേവുകളിൽ പ്രകൃതിദത്ത ചേരുവകൾ ചേർത്താണ് ഇവയുടെ നിർമാണം. ഈ വെൽനസ് പോഡുകൾ വെള്ളത്തിൽ മുക്കിയിട്ടാൽ മാത്രം മതി.
എലവേറ്റിലെ മുൻ എപ്പിസോഡുകൾ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു.
ലക്ഷക്കണക്കിന് പേരാണ് ഇതുവരെ ഷോ കണ്ടത്. പങ്കെടുത്ത ടീമുകൾക്ക് എലവേറ്റിൽ നിന്ന് ലഭിച്ചതിനു പുറമെ കൂടുതൽ നിക്ഷേപങ്ങളും ബിസിനസ് അവസരങ്ങളും കിട്ടിയിരുന്നു.
ആദ്യ എപ്പിസോഡുകളിൽ പങ്കെടുത്ത ലൈഫ്ഡ്, നാച്ചുറപ്പ് എന്നീ സ്റ്റാർട്ടപ്പുകൾക്കാണ് ലക്ഷങ്ങളുടെ അധിക നിക്ഷേപം ലഭിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ബിസിനസ് അവസരങ്ങളും ഇവരെ തേടിയെത്തി.
എലവേറ്റിൽ ഇവർ നടത്തിയ ബിസിനസ് പിച്ച് കണ്ടതിനു ശേഷമാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം.
മികച്ച ബിസിനസായി വളർത്താൻ കഴിയുന്ന ആശയം, സംരംഭം, സ്റ്റാര്ട്ടപ്പുകൾ തുടങ്ങിയവയ്ക്ക് നിക്ഷേപവും വളർച്ച ഉറപ്പാക്കാൻ വിദഗ്ധരുടെ സഹായവും ഉറപ്പാക്കാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന്
സംഘിപ്പിക്കുന്നത്. എലവേറ്റിന്റെ ആദ്യ സീസൺ വമ്പൻ ഹിറ്റായിരുന്നു.
മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ന് ലഭിച്ചത് അഞ്ഞൂറിലധികം അപേക്ഷകൾ. ഇവരിൽ നിന്ന് ഗ്രൂമിങ്ങിന് തിരഞ്ഞടുക്കപ്പെട്ടത് 30 സ്റ്റാർട്ടപ്പുകൾ.
ഫൈനലിൽ എത്തിയത് 20 എണ്ണവും.
ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ. ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.
ടോം എം.ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

