താമരശ്ശേരി∙ വയനാട് ചുരത്തിൽ വളവുകൾ നവീകരിക്കുന്ന പ്രവൃത്തി നടക്കുന്നതിനിടെ കൊക്കയിലേക്കു മറിഞ്ഞ മണ്ണുമാന്തി യന്ത്രം ഇന്ന് ഉയർത്തും. ഇതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, ദേശീയപാത അധികൃതരുടെ നിർദേശ പ്രകാരം ചുരത്തിൽ ഇന്നു പകൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി ഡിവൈഎസ്പി കെ.സുനിൽകുമാർ അറിയിച്ചു.
ഇത്തരം വാഹനങ്ങൾ മറ്റു റൂട്ട് വഴി പോകണം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു 6ാം വളവിന് താഴെ മണ്ണുമാന്തി താഴ്ചയിലേക്കു പതിച്ചത്. മണ്ണുമാന്തി ഉയർത്താൻ ബേപ്പൂരിൽ നിന്ന് 25 ഖലാസികളെത്തും.
വളവു വീതി കൂട്ടുന്നതിന്, മരങ്ങൾ മുറിച്ചു നീക്കിയ ഭാഗത്തെ മരക്കുറ്റികളും മറ്റും പിഴുതുമാറ്റി നിലം വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. മരങ്ങൾ മുറിച്ചുനീക്കിയ സ്ഥലത്ത് മണ്ണ് പരിശോധനയും മറ്റും നടത്തി തയാറാക്കിയ ഡിസൈൻ വർക്കിന് ഐഐടിയുടെ അംഗീകാരം ലഭിച്ച് നവീകരണ പ്രവൃത്തി തുടങ്ങിയപ്പോഴാണ് അപകടം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

