ഓമല്ലൂർ ∙ അങ്ങകലെ വെൺമേഘങ്ങൾക്കു മുകളിൽ അതിരുകളില്ലാത്ത ലോകത്ത് ‘കൊടൈക്കനാലും’ ‘കൊച്ചി’യും വീണ്ടും അയൽക്കാരായി. വീട്ടുപേരിലെ കൗതുകം കൊണ്ടാണ് ഓമല്ലൂർ പൈവള്ളിഭാഗത്ത് നൂറു മീറ്റർ മാത്രം അകലത്തിലുള്ള രണ്ടു വീടുകൾ ‘കൊച്ചി’യും ‘കൊടൈക്കനാലും’ ശ്രദ്ധിക്കപ്പെട്ടത്.
‘കൊച്ചി’ വീട്ടിലെ റിട്ട. പഞ്ചായത്ത് സെക്രട്ടറി ശശിധരൻനായർ ഇന്നലെ അന്തരിച്ചു.
കൊടൈക്കനാൽ വീട്ടിലെ ഗൃഹനാഥൻ റിട്ട. തഹസിൽദാർ ഗോപാലകൃഷ്ണൻ നായർ 2020 ഒക്ടോബർ 15ന് അന്തരിച്ചിരുന്നു.
കൊച്ചിയുടെയും കൊടൈക്കനാലിന്റെയും വീട്ടുപേരിലെ കൗതുകം മലയാള മനോരമ 2014 മാർച്ചിൽ വാർത്തയാക്കിയിരുന്നു.
നല്ല സൗഹൃദത്തിലുള്ള വീട്ടുകാർ ഒരു ദിവസം പല തവണ ‘കൊച്ചി’ക്കും ‘കൊടൈക്കനാലി’നും പോയി വന്നിരുന്നു. റബർ ബോർഡ് ഉദ്യോഗസ്ഥയായ സരോജിനിയാണ് പരേതനായ റിട്ട.
തഹസിൽദാർ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ. മൂന്നു മക്കളുണ്ട് ഇവർക്ക്.
ഇവരെല്ലാം കുവൈറ്റിലും അബുദാബിയിലുമായാണ് ഇപ്പോൾ ജീവിതം. ‘കൊച്ചി’ വീട്ടിലെ ഇന്നലെ അന്തരിച്ച റിട്ട.
പഞ്ചായത്ത് സെക്രട്ടറി ശശിധരൻ നായരുടെ ഭാര്യ ശോഭനകുമാരിയാണ്.
കൊടൈക്കനാൽ പട്ടരുടെ കൈവശമിരുന്ന ഭൂമി ഗോപാലകൃഷ്ണൻ നായരുടെ പിതാവ് മാധവൻ നായർ വിലയ്ക്കു വാങ്ങുകയായിരുന്നെന്നും അങ്ങനെയാണ് വീട്ടുപേര് കുടൈക്കനാലും പിന്നീട് കൊടൈക്കനാലും ഒക്കെ ആയത്. ദൈവന്റങ്ങ് എന്നായിരുന്നു അതിനു മുൻപ് വീട്ടുപേര്.
ഈ വീട്ടുപേരിൽ ഗോപാലകൃഷ്ണൻ നായരുടെ കുടുംബക്കാരൊക്കെ ഇപ്പോഴും ഓമല്ലൂരിൽ തന്നെയുണ്ട്. ‘കൊടൈക്കനാൽ’ എന്ന പേരിൽ റാന്നി തോട്ടമൺകാവിനു സമീപം മറ്റൊരു വീടു കൂടിയുണ്ടെന്ന് ജോലിക്കിടെ ഗോപാലകൃഷ്ണൻ നായർ കണ്ടെത്തിയിരുന്നു.
കൊച്ചി വീട്ടുപേരിന്റെ ചരിത്രം വ്യക്തമായി കുടുംബാംഗങ്ങൾക്കറിയില്ല.
ഓർമ വച്ച കാലം മുതൽ വീട്ടുപേര് ‘കൊച്ചി’യെന്നാണ്. പടിഞ്ഞാറെ കൊച്ചി എന്ന പേരിൽ വേറെ വീട് ഓമല്ലൂരിൽ തന്നെയുണ്ടായിരുന്നു.
പിന്നീട് അവരെല്ലാം പുതിയ പേരുകളിലേക്ക് മാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

