ദുബായ് ∙ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ . വിപണിയിലെ ആവശ്യമനുസരിച്ചു അസംസ്കൃത എണ്ണ ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചു.
മേയ് 1 മുതൽ എണ്ണ ഉൽപാദനവും കയറ്റുമതിയും യുഎഇ സ്വതന്ത്രമായി നടത്തും. ഉൽപാദനത്തിന്റെ അളവ്, വില എന്നിവയിലും സ്വന്തം നിലയിൽ തീരുമാനമെടുക്കും.
കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കി ഒപെക് ലോകരാജ്യങ്ങളെ കൊള്ളയടിക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലപ്പോഴും കടുത്ത ആക്ഷേപം ഉന്നയിച്ചിരുന്നു.
ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ഗൾഫ് രാജ്യങ്ങൾ എണ്ണ കയറ്റുമതിയിൽ പ്രതിസന്ധി നേരിടുന്നതിനിടയിലാണു നിർണായകനീക്കം. ഗൾഫ് രാജ്യങ്ങളിൽ ഇനി ഒപെക്കിൽ അവശേഷിക്കുന്നത് സൗദിയും കുവൈത്തും മാത്രം.
യുഎഇ സ്വന്തം നിലയിൽ എണ്ണവിപണിയിലേക്കു കടക്കുമ്പോൾ അസംസ്കൃത എണ്ണയുടെ രാജ്യാന്തര വിലനിർണയത്തിൽ രാജ്യത്തിന്റെ നിലപാടുകൾ നിർണായകമാകും.
ഒപെക്കിന്റെ നിയന്ത്രണം ഇല്ലാത്തതിനാൽ വിപണിയുടെ ആവശ്യം അനുസരിച്ചും ഇഷ്ടമുള്ള വിലയ്ക്കും വിപണിയിൽ എത്തിക്കാനും കഴിയും. ഒപെക്കിന്റെ നിയന്ത്രണമുള്ളതിനാൽ നിലവിൽ യുഎഇയുടെ ശേഷിയെക്കാൾ കുറഞ്ഞ അളവിലാണ് ഉൽപാദനം നടക്കുന്നത്.
ഇന്ത്യയ്ക്ക് നേട്ടം
ദുബായ് ∙ യുഎഇയുടെ തീരുമാനം മൂലം ഇന്ത്യയ്ക്കു നേട്ടം.
ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്രവ്യാപാരക്കരാർ ഉള്ളതിനാൽ തീരുവയില്ലാതെ കുറഞ്ഞവിലയിൽ ഇന്ത്യയ്ക്കു യുഎഇ എണ്ണ വാങ്ങാം. രൂപയിൽ വ്യാപാരം നടത്താമെന്നതിനാൽ, ഇറക്കുമതിക്കായി കൂടുതൽ ഡോളർ കണ്ടെത്തേണ്ട
ആവശ്യവുമില്ല.
ഒപെക്, ഒപെക് പ്ലസ്
1960 സെപ്റ്റംബർ 14ന് ഇറാഖിലെ ബഗ്ദാദിൽ ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി, വെനസ്വേല എന്നീ രാജ്യങ്ങൾ ചേർന്നാണ് ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്) രൂപീകരിച്ചത്. ആസ്ഥാനം ഓസ്ട്രിയയിലെ വിയന്ന.
12 അംഗരാജ്യങ്ങളാണുള്ളത്. നിലവിൽ സൗദി, ഇറാഖ്, ഇറാൻ, കുവൈത്ത്, വെനസ്വേല, ലിബിയ, അൾജീരിയ , നൈജീരിയ, ഗബോൺ , ഇക്വറ്റോറിയൽ ഗിനി , കോംഗോ എന്നിവരാണ് അംഗങ്ങൾ.
ഇവരോടൊപ്പം റഷ്യ, കസഖ്സ്ഥാൻ, അസർബൈജാൻ തുടങ്ങിയ 10 രാജ്യങ്ങൾ കൂടി ചേരുന്നതാണ് ഒപെക് പ്ലസ്.
സൗദിയോടു പറയാതെ യുഎഇയുടെ ഇറങ്ങിപ്പോക്ക്
ദുബായ് ∙ ഒപെക്കിനെ നിയന്ത്രിക്കുന്ന സൗദി അറേബ്യയോട് കൂടിയാലോചിക്കാതെയാണ് യുഎഇയുടെ ഇറങ്ങിപ്പോക്ക്. ഒപെക്കിലെ അംഗങ്ങളുമായി ചർച്ച ചെയ്യാതെയാണു തീരുമാനമെന്ന് യുഎഇ ഊർജ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു.
സംഘടനയുടെ ഭാഗമായി നിയന്ത്രണങ്ങൾക്കു വിധേയമായ ഊർജനയം പലപ്പോഴും ദേശീയ താൽപര്യങ്ങൾക്കു വിരുദ്ധമായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഊർജവിഷയത്തിൽ പരമാധികാരനയമാണു യുഎഇ സ്വീകരിക്കുന്നതെന്നും അറിയിച്ചു. പെട്രോളിയം ഉൽപാദനത്തിൽ യുഎഇയുടെ ശേഷിയും വിപണിയുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഒപെക് വിടാൻ തീരുമാനിച്ചതെന്നും ഊർജ മന്ത്രി പറഞ്ഞു. ഉൽപാദനത്തിൽ സ്ഥിരത, ചെലവുകുറവ്, സുസ്ഥിരത എന്നിവയ്ക്കാണു രാജ്യം മുൻഗണന നൽകുന്നത്.
ഇക്കാര്യങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ സംഘടനയ്ക്കു പുറത്തു പോകുന്നതാണ് അഭികാമ്യമെന്ന് യുഎഇ കരുതുന്നു.
2027 ആകുമ്പോഴേക്കും പ്രതിദിനം 50 ലക്ഷം ബാരൽ ക്രൂഡ് ഉൽപാദിപ്പിക്കാനുള്ള ശേഷി യുഎഇക്ക് ഉണ്ട്. നിലവിൽ 48.5 ലക്ഷം ബാരൽ വരെ ഉൽപാദിപ്പിക്കാം.
എന്നാൽ, ഒപെക് നിയന്ത്രണം ഉള്ളതിനാൽ പ്രതിദിന ഉൽപാദനം 35 ലക്ഷം ബാരലാണ്. ഒപെക്കിൽ സൗദിയാണ് ഏറ്റവും കൂടുതൽ ഉൽപാദനം നടത്തുന്നത്.
ആഗോള വിപണിയിൽ എണ്ണവില താഴാതെ നിർത്തുന്നതിന്റെ ഭാഗമായാണ് നിശ്ചിത അളവിൽ കൂടുതൽ ഉൽപാദിപ്പിക്കുന്നതിനു രാജ്യങ്ങൾക്കു മേൽ ഒപെക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് കാലത്ത് ബ്രെന്റ് ക്രൂഡ് വില ബാരലിനു 19 ഡോളർ വരെ താഴ്ന്നതാണ് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

