കോഴിക്കോട്∙ സിറ്റി പൊലീസ് ജില്ലയിൽ നിന്നും ഏപ്രിൽ 30 ന് വിരമിക്കുന്ന ഓഫീസർമാർക്ക്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി.
മെജസ്റ്റിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന കെപിഒഎ ജില്ലാ കമ്മിറ്റി അംഗം എസ്ഐ പ്രമോദ് ദാസ് പി.
വി, എസ്ഐ അബ്ദു നാസർ പി പി, എസ്ഐ അലി പി എം, എസ്ഐ ജയരാജൻ എം കെ, എസ്ഐ സുരേഷ് സി, എസ്ഐ അബ്ദുൾ ഷുക്കൂർ എ പി, എസ്ഐ കോയ കെ, എസ്ഐ അജയകുമാർ സി, എസ്ഐ സന്തോഷ് കെ, എസ്ഐ സലിം മുട്ടത്ത്, എസ്ഐ മുരളി പി എം, എസ്ഐ സജിത് കുമാർ എ , എഎസ്ഐ മോഹനൻ വി ടി എന്നിവർ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. അവിസ്മരണീയമായ ചടങ്ങിൽ വിരമിക്കുന്ന സഹപ്രവർത്തകരുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരായ കെപിഒഎ, കെപിഎ അംഗങ്ങളും പങ്കെടുത്തു.
ചടങ്ങിന് വിജിലൻസ് എസ്പി അബ്ദുൾ റസാഖ് കെപി, കൺട്രോൾ റൂം എസിപി സുമേഷ് ടിപി, കെപിഒഎ സംസ്ഥാന ജോ: സെക്രട്ടറി അംഗം ജിഎസ് ശ്രീജിഷ് , കെപിഎ സംസ്ഥാന നിർവ്വാഹക സമിതി അംഗം അൻജിത്ത് എ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെപിഒഎ ജില്ലാ വൈ:പ്രസിഡന്റ് ബാബുരാജൻ പി അധ്യക്ഷതയും കെപിഎ ജില്ലാ ട്രഷറർ അനൂപ് കെ സ്വാഗതവും കെപിഎ ജില്ലാ കമ്മിറ്റി അംഗം ദിലീപ് ടി പി നന്ദിയും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

