മൂവാറ്റുപുഴ ∙ വനാതിർത്തിയിലെ ഫയർ ലൈൻ തെളിക്കുന്നതിന്റെ മറവിൽ വ്യാജരേഖകൾ സൃഷ്ടിച്ച് പണം തട്ടിയ കേസിൽ മുൻ റേഞ്ച് ഓഫിസർ ഉൾപ്പെടെ 2 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. മലയാറ്റൂർ ഡിവിഷൻ കോടനാട് മുൻ റേഞ്ച് ഓഫിസർ കൊല്ലം പോളയത്തോട് എം.
കമാലുദ്ദീൻ, സെക്ഷൻ ക്ലാർക്കായിരുന്ന എറണാകുളം ഇളമ്പകപ്പിള്ളി വിജയകുമാർ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് സ്പെഷൽ കോടതി ജഡ്ജി ജി.രാജേഷ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി 8 വർഷം കഠിനതടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയാകും.
കേസിലെ ഒന്നാം പ്രതി മോഹനൻ നേരത്തേ മരിച്ചു. 2004ൽ ആണു കേസിനാസ്പദമായ സംഭവം നടന്നത്.
കോടനാട് റേഞ്ച് പരിധിയിലെ മല്ലന ഭഗവതിക്കുളം അതിർത്തിയിൽ പെരുംതോട് – തുണ്ടൻതോട് ഫയർ ലൈൻ പദ്ധതിയുടെ ബില്ലിൽ തിരുത്തൽ വരുത്തി 24,012 രൂപ തട്ടിയെടുത്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

