സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
നേഴ്സറികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ അറിയിച്ചു.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രധാനപ്പെട്ട
നിർദ്ദേശങ്ങൾ:
റെഡ് അലർട്ട് നിലനിൽക്കുന്ന വയനാട് ജില്ലയിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ കർശന നിർദ്ദേശം നൽകി. പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നതും കുളിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം.
അടിയന്തര സാഹചര്യങ്ങളിലൊഴികെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

