പാറശാല ∙ ചെങ്കൽ വ്ലാത്താങ്കരയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നിൽ ഭർത്താവിന്റെ സംശയമാണെന്ന സൂചനയുമായി പൊലീസ്. വ്ലാത്താങ്കര ഗോപിനാഥ മന്ദിരത്തിൽ അൽമ (32) വെട്ടേറ്റു മരിച്ച സംഭവത്തിലാണ് ഭർത്താവ് വിഷ്ണുനാഥിന്റെ(36) കുറ്റസമ്മതം.
ഇതിന്റെ പേരിൽ വീട്ടിൽ ഇടയ്ക്കിടെ കലഹം ഉണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ വഴക്കിനു തുടർച്ചയായി ഞായർ രാവിലെയും തർക്കമുണ്ടായി.
ഞായർ രാവിലെ 9.30ന് വീട്ടിലെ കിടപ്പുമുറിയിൽ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
പിഎസ്സി കോച്ചിങ് സെന്ററുകളിലെ ഇംഗ്ലിഷ് അധ്യാപകനായിരുന്നു വിഷ്ണുനാഥ്. വെള്ളറടയ്ക്കടുത്ത് അഞ്ചുമരങ്കാല സ്വദേശിനിയാണ് അൽമ.
ഒൻപത് വർഷം മുൻപ് പ്രണയവിവാഹിതരായ ഇവർക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. ഇതിന്റെ പേരിലും അസ്വാരസ്യമുണ്ടായിരുന്നു.
പാറശാല പൊലീസ് അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ വിഷ്ണുനാഥിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ അൽമയുടെ മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നരയോടെ അഞ്ചുമരങ്കാലയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

