തിരുവനന്തപുരം: നാഗർകോവിൽ യാർഡിലെ എട്ടാം നമ്പർ റെയിൽ പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഏപ്രിൽ 29 രാത്രി 9 മണി മുതൽ ഏപ്രിൽ 30 പുലർച്ചെ 3 മണി വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവെ അറിയിച്ചു. ഇതുമൂലം കന്യാകുമാരിക്കും നാഗർകോവിലിനും ഇടയിലുള്ള സർവീസുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ പുതിയ റെയിൽ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടാനും തീരുമാനമുണ്ട്.
നോർത്ത് ഈസ്റ്റേൺ റെയിൽവേയിലെ ഗോണ്ട – ഗോണ്ട
കച്ചേരി സ്റ്റേഷനുകൾക്കിടയിലുള്ള പുതിയ മൂന്നാം പാതയുടെ കമ്മീഷനിംഗ് ജോലികൾ നടക്കുന്നതിനാലാണിത്. നിശ്ചിത ദിവസങ്ങളിൽ ഈ റൂട്ടുകളിൽ യാത്ര ചെയ്യുന്നവർ ട്രെയിൻ സമയത്തിലും സ്റ്റോപ്പുകളിലും വന്ന മാറ്റം ശ്രദ്ധിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റോ ഹെൽപ്പ് ലൈൻ നമ്പറുകളോ ഉപയോഗിക്കുക. വിവേക് എക്സ്പ്രസ് (Train No.
22504): ഏപ്രിൽ 26-ന് ദിബ്രുഗഢിൽ നിന്ന് പുറപ്പെട്ട ദിബ്രുഗഢ് – കന്യാകുമാരി വിവേക് എക്സ്പ്രസ് ഏപ്രിൽ 29-ന് നാഗർകോവിൽ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
ഈ ട്രെയിൻ നാഗർകോവിലിനും കന്യാകുമാരിക്കുമിടയിൽ ഭാഗികമായി റദ്ദാക്കി. പരശുറാം എക്സ്പ്രസ് (Train No.
16649): ഏപ്രിൽ 29-ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് നാഗർകോവിൽ ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിലിനും കന്യാകുമാരിക്കുമിടയിൽ സർവീസ് ഉണ്ടായിരിക്കില്ല.
പരശുറാം എക്സ്പ്രസ് (Train No. 16650): ഏപ്രിൽ 30-ന് പുറപ്പെടേണ്ട
കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് കന്യാകുമാരിക്ക് പകരം നാഗർകോവിൽ ജംഗ്ഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. കന്യാകുമാരിക്കും നാഗർകോവിലിനും ഇടയിൽ സർവീസ് റദ്ദാക്കി.
രപ്തിസാഗർ എക്സ്പ്രസ് (Train No. 12512): തിരുവനന്തപുരം നോർത്തിൽ നിന്ന് ജൂൺ 28, 30, ജൂലൈ 1, 5, 7 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് ബാരാബങ്കിക്കും മാൽഹോറിനുമിടയിൽ ഐഷ്ബാഗ് വഴി തിരിച്ചുവിടും.
ഈ ട്രെയിനിന് ഗോണ്ട സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.
രപ്തിസാഗർ എക്സ്പ്രസ് (Train No. 12522): എറണാകുളം ജംഗ്ഷനിൽ നിന്ന് ജൂലൈ 3-ന് പുറപ്പെടുന്ന എറണാകുളം – ബറൂണി രപ്തിസാഗർ എക്സ്പ്രസും ബാരാബങ്കിക്കും മാൽഹോറിനുമിടയിൽ ഐഷ്ബാഗ് വഴി തിരിച്ചുവിടും.
ഈ ട്രെയിനും ഗോണ്ട സ്റ്റേഷനിൽ നിർത്തുന്നതല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

