സ്വർണവില വീണ്ടും കരകയറ്റം തുടങ്ങി. കേരളത്തിൽ രാവിലെ ഗ്രാമിന് (22 കാരറ്റ് ഗോൾഡ്) 35 രൂപ വർധിച്ച് 14,155 രൂപയും പവന് 280 രൂപ ഉയർന്ന് 1,13,240 രൂപയുമായി.
നഷ്ടത്തിലായിരുന്ന രാജ്യാന്തരവില അതിവേഗം കരകയറ്റം തുടങ്ങിയതാണ് കേരളത്തിലെ വിലയും കൂടാനിടയാക്കിയത്.
ഇറാനും യുഎസും തമ്മിൽ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടത്താനിരുന്ന തുടർ ചർച്ചയ്ക്കുള്ള നീക്കം പൊളിഞ്ഞിരുന്നു. എന്നാൽ,
റിപ്പോർട്ടുകൾ.
ഇതോടെ ക്രൂഡ് ഓയിൽ വിലയുടെ കുതിപ്പിന് വിരാമമായതും യുഎസ് ഡോളർ ഇൻഡക്സ് താഴ്ന്നതും സ്വർണവിലയുടെ തിരിച്ചുകയറ്റത്തിന് വഴിവയ്ക്കുകയായിരുന്നു.
ബാരലിന് 107 ഡോളറിന് മുകളിലെത്തിയ ബ്രെന്റ് ക്രൂഡ് വില 106ലേക്ക് താഴ്ന്നു. 98.61ൽ നിന്ന് യുഎസ് ഡോളർ ഇൻഡക്സ് 98.42ൽ എത്തി.
രാജ്യാന്തര സ്വർണവില ഒരുഘട്ടത്തിൽ 4660 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ഇപ്പോഴുള്ളത് 26 ഡോളർ നേട്ടവുമായി 4726ൽ.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ ഉയർന്ന് 11,690 രൂപയിലെത്തി.
വെള്ളിവില മാറിയില്ല, ഗ്രാമിന് 260 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 25 രൂപ ഉയർത്തി 11,630 രൂപയാണ്.
ഇവരും വെള്ളിക്ക് ഈടാക്കുന്നത് 260 രൂപ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

