കൊടുങ്ങല്ലൂർ ∙ വൻകര താണ്ടിയ പ്രണയത്തിന് സാഫല്യം. പുല്ലൂറ്റ് സ്വദേശി ശ്രാവൺ ശ്രീകുമാറും പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കാമറൂൺ സ്വദേശിനി ഡോ.ക്യാമിയുമാണ് അഞ്ചുവർഷം നീണ്ട
പ്രണയത്തിനൊടുവിൽ വിവാഹിതരായത്. ആഫ്രിക്കയിൽ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ശ്രാവൺ ശ്രീകുമാർ ക്യാമിയെ താലി ചാർത്തി.
യുഎസിൽ വാഷിങ്ടൻ ഡിസിയിൽ മെക്കാനിക്കൽ എൻജിനീയർ ആണ് ശ്രാവൺ ശ്രീകുമാർ.
വാഷിങ്ടൻ ഡിസിയിൽ ഇന്റേണൽ മെഡിസിൻ ഡോക്ടറാണ് ക്യാമി. ഏഴുവർഷം മുൻപാണു ശ്രാവൺ യുഎസിൽ എത്തിയത്.
യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ വൈസ് പ്രസിഡന്റ് ആയിരുന്ന പുല്ലൂറ്റ് സ്വദേശി ശ്രീകുമാറിന്റെയും എൽആന്റ്ടി ഐടി വിങ് ഡെലിവറി ഹെഡ് ഇൻ യൂറോപ്പ് ആയി പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശിനി സുഭാഷിണിയുടെയും മകനാണ് ശ്രാവൺ. പുല്ലൂറ്റ് സ്വദേശികളായ ഇവർ മുംബൈ ബോംബെ നെരുളിൽ ആണ് താമസം.
ശ്രാവണിന്റെ കുടുംബ വേരുകൾ ഉള്ള കൊടുങ്ങല്ലൂർ വിവാഹവേദിയായി തിരഞ്ഞെടുക്കുകയായിരുന്നു.
കേബീസ് ദർബാർ ഹാളിൽ നടന്ന ചടങ്ങുകളിൽ 16 വിദേശികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 200 സുഹൃത്തുക്കളും ബന്ധുക്കളുമാണ് എത്തിയത്. മുൻ നഗരസഭ കൗൺസിലർ സി.നന്ദകുമാറിന്റെ ഭാര്യാ സഹോദരന്റെ മകനാണ് ശ്രാവൺ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

