പത്തനംതിട്ട ∙ മോട്ടർ വാഹനവകുപ്പ് ഫാൻസി നമ്പർ ലേലത്തിൽ പങ്കെടുത്തശേഷം ഉയർന്ന തുക വിളിച്ച് പിന്നീട് പണം അടയ്ക്കാതെ പിൻമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്.
ലേലത്തിൽ വിജയിച്ചശേഷം നിശ്ചിത സമയത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് വിധേയരാകേണ്ടിവരും. ഫാൻസി നമ്പർ ലേലത്തിൽ ചിലർ വലിയ തുക വിളിച്ച് പിന്നീട് പണം അടയ്ക്കാതെ പിന്മാറുന്ന പ്രവണത വ്യാപകമാണ്.
ഇതിലൂടെ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നുണ്ട്.
ലേലത്തിൽ പങ്കെടുത്തവർ തുക അടയ്ക്കാതെ പിൻമാറുന്നുവെങ്കിൽ, ബന്ധപ്പെട്ട വാഹനത്തിന്റെ റജിസ്ട്രേഷൻ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ഭാവിയിൽ ലേലത്തിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കും ഏർപ്പെടുത്തും. ലേലത്തിൽ പങ്കെടുക്കുമ്പോൾ കൃത്യമായി ആലോചിച്ചശേഷം മാത്രം തുക രേഖപ്പെടുത്തണം.
ഫാൻസി നമ്പർ ലേലത്തിലെ അപാകതകൾ പരിഹരിച്ച് സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുകയാണ് വകുപ്പ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

