പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അടവിയിൽ സന്ദർശകരുടെ വൻ തിരക്ക്.
കുട്ടവഞ്ചി സവാരിയിലൂടെ റെക്കോർഡ് വരുമാനമാണ് അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മഹാനവമി ദിനത്തിൽ മാത്രം ടിക്കറ്റ് ഇനത്തിൽ രണ്ടു ലക്ഷത്തിലധികം രൂപയുടെ വരുമാനമാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ മികച്ച കളക്ഷൻ നേടാൻ കേന്ദ്രത്തിന് സാധിച്ചു. പൂജവയ്പ് ദിനത്തിൽ ഒരു ലക്ഷത്തിലേറെ രൂപയും, വിജയദശമി ദിനമായ ഇന്നലെ മുക്കാൽ ലക്ഷത്തിലേറെ രൂപയുമാണ് ടിക്കറ്റ് വഴി സമാഹരിക്കാനായത്.
അടവിയിൽ കുട്ടികൾക്കായി പുതുതായി ആരംഭിച്ച പെഡൽ ബോട്ടിങ്ങിനും സന്ദർശകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് വിനോദസഞ്ചാരികൾക്കൊപ്പമെത്തുന്ന കുട്ടികൾക്ക് ഏറെ ആശ്വാസകരമായിട്ടുണ്ട്.
തുടർച്ചയായി ലഭിച്ച അവധി ദിവസങ്ങൾ കാരണം സമീപ ജില്ലകളിൽ നിന്നുൾപ്പെടെ നിരവധി കുടുംബങ്ങളാണ് അടവിയിലേക്ക് ഒഴുകിയെത്തിയത്. സമീപകാലത്തുള്ള തുടർച്ചയായ മഴയെ തുടർന്ന് കല്ലാർ ജലസമൃദ്ധമായതും, കാടിന്റെ തണുപ്പും ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

