ബത്തേരി ∙ കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂൾ അധ്യാപിക ജിലി സെബാസ്റ്റ്യന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ നാടും കുടുംബവും. ജിലിയുടെ മൂത്ത മകളുടെ വിവാഹം ഓഗസ്റ്റിൽ നടക്കാനിരിക്കെയാണ് ഒരുക്കങ്ങൾ നടക്കുന്ന വീടിനു മുൻപിൽ വച്ചു പൂക്കളും കയ്യിൽ പിടിച്ച് ജിലി എന്നെന്നേക്കുമായി യാത്രയായത്.
ഭർതൃസഹോദരന്റെ ഓർമദിനത്തിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ രാവിലെ ഭർത്താവ് വിൽസനൊപ്പം മാങ്ങോട് പള്ളിയിലേക്ക് പോകാനിറങ്ങിയതാണ് ജിലി.
കല്ലറയിൽ വയ്ക്കുന്നതിനുള്ള പൂക്കൾ വഴിയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ വയ്ക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് തെന്നിനീങ്ങിയെത്തിയ പിക്കപ് വാൻ ജിലിയെ ഇടിക്കുകയായിരുന്നു. ജിലിയുടെ വീട്ടുമുറ്റത്ത് പൂട്ടുകട്ട
പാകുന്നതിനാൽ സമീപത്തെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറെടുത്ത് വിൽസൺ സമീപത്തായി റോഡരികിൽ നിർത്തിയിട്ട ശേഷം വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴായിരുന്നു അപകടം.
ഓടിയെത്തിയ ഭർത്താവും സമീപവാസികളും ചേർന്ന് ജിലിയെ ഉടൻ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലമ്പൂരിൽ നിന്നെത്തി ഫർണിച്ചർ ഇറക്കിയ ശേഷം തിരികെ പോവുകയായിരുന്നു പിക്കപ് ഇടിച്ചായിരുന്നു അപകടം. അപകടകാരണം പരിശോധിച്ചുവരികയാണ്.
ഇന്ന് വൈകിട്ട് 4ന് കോളിയാടി സ്കൂളിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് 6 വരെ പൊതുദർശനത്തിനു വയ്ക്കും.
നാളെ രാവിലെ 10.30ന് മാങ്ങോട് പള്ളിയിൽ സംസ്കാരം. മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപത പാസ്റ്റർ കൗൺസിൽ അംഗവും എംസിഎ രൂപത എക്സിക്യൂട്ടീവ് അംഗവുമാണ് ജിലി.
ബത്തേരി മാർ ബസേലിയോസ് ബിഎഡ് കോളജ് സൂപ്രണ്ടായിരുന്ന ഭർത്താവ് വിൽസൺ ബിഷപ് ഹൗസ് ചീഫ് അക്കൗണ്ടന്റാണ്. മൂത്ത മകൾ അമൂല്യ മറ്റൊരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു.
ഇളയ മകൾ എയ്ഞ്ചൽ ഉസ്ബെക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

