കടുത്തുരുത്തി ∙ പുലർച്ചെ റോഡിലൂടെ നടന്നുപോയ സ്ത്രീയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയശേഷം കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി മാല കവർന്നു. മോഷ്ടാക്കളുടെ കൈയിൽനിന്നു വീണുപോയ കത്തിയുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
മാഞ്ഞൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിതകർമസേനാംഗം കൂടിയായ ഇരവിമംഗലം നടുപ്പറമ്പിൽ മിനി ചന്ദ്രന്റെ (51) മാലയാണു നഷ്ടപ്പെട്ടത്. ഇന്നലെ പുലർച്ചെ 5.30നു മുട്ടുചിറ – മഠത്തിക്കുന്നേൽ – റെയിൽവേ ലൈൻ റോഡിൽ കടപ്പൂരാൻ ഭാഗത്തായിരുന്നു സംഭവം.
അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാൽ ഭയന്നുപോയെങ്കിലും നഷ്ടപ്പെട്ടത് ഇമിറ്റേഷൻ ഗോൾഡ് മാലയായതിനാൽ ആശ്വസിക്കുകയാണു മിനി.
150 രൂപയാണു വില. മിനിയുടെ ചുരിദാറിന്റെ പോക്കറ്റിൽ ഹരിതകർമസേനയിൽ അടയ്ക്കാനുള്ള 25,000 രൂപ ഉണ്ടായിരുന്നു.
ഇത് നഷ്ടമായില്ലെന്നതും സന്തോഷം. അയൽവാസിയുടെ ബന്ധു മരിച്ചതറിഞ്ഞ് ഇലഞ്ഞിയിലെ അവരുടെ വീട്ടിലേക്കു പോകാനായി ഇറങ്ങിയതായിരുന്നു അതിരാവിലെ.
മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ നടക്കുമ്പോൾ പിന്നിൽനിന്നാണു മോഷ്ടാക്കൾ വന്നത്. വാക്കത്തി കഴുത്തിലും കത്തി വയറിലുംവച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണു മാല ഊരിയെടുത്തത്.
മിനി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മാല പൊട്ടിച്ച് സ്കൂട്ടറിൽ കടന്നുകളഞ്ഞ മോഷ്ടാക്കളുടെ കൈയിൽനിന്നു കത്തി താഴെവീഴുകയായിരുന്നു.
പൊലീസ് സംഘം റോഡിലും പരിസരത്തും പരിശോധന നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

