പാമ്പിനെ പേടിയില്ലാത്ത മനുഷ്യരുണ്ടോ? മനുഷ്യ, വന്യജീവി സംഘർഷത്തിൽ സംസ്ഥാനത്തുണ്ടായ 904 മരണത്തിൽ 574 എണ്ണവും പാമ്പു കടിയേറ്റാണ്. പാമ്പുകടിയേറ്റ ശേഷം പാമ്പ് വിഷ പ്രതിരോധ മരുന്ന് (ആന്റിവെനം) നൽകുന്നതിലെ കാലതാമസവും വീഴ്ചയുമാണ് മരണം കൂടാനുള്ള പ്രധാന കാരണം.
‘ഗോൾഡൻ അവർ’ ഏറെ പ്രധാനം.
രക്തത്തിൽ കലർന്ന വിഷത്തെ മാത്രമേ ആന്റിവെനം ഉപയോഗിച്ചു നിർവീര്യമാക്കാനാകൂ. ശരീരകോശങ്ങളിലേക്കു വിഷം വ്യാപിച്ചാൽ പിന്നീട് ആന്റിവെനം ഫലപ്രദമാകില്ല.
അതിനാൽ കടിയേറ്റ് എത്രയും വേഗം ചികിത്സ ആരംഭിക്കണം. അതായത് പരമാവധി വേഗത്തിൽ ആന്റിവെനം ലഭ്യമായ ആശുപത്രിയിലെത്തിക്കണം.
സംസ്ഥാനത്തെ പാമ്പുകടിയിൽ ഏറെയും അണലി (റസ്സൽസ് വൈപ്പർ) വർഗത്തിലുള്ള പാമ്പുകൾ മൂലമാണ്; ഏറ്റവും കൂടുതൽ മരണത്തിനു കാരണമാകുന്നതും അണലി തന്നെ. മൂർഖൻ, ശംഖുവരയൻ, ചുരുട്ട
മണ്ഡലി എന്നിവയാണ് അപകടകാരികളായ മറ്റു പാമ്പുകൾ.
പ്രതിരോധമില്ലാത്ത ‘ചുരുട്ടമണ്ഡലി’
സംസ്ഥാനത്തു പാമ്പു കടിയേറ്റുള്ള മരണത്തിൽ 26 ശതമാനം വരെ ചുരുട്ടമണ്ഡലിയുടെ (ഹംപ് നോസ്ഡ് പിറ്റ് വൈപ്പർ) വിഷമേറ്റാണ്. ഈ പാമ്പിന്റെ വിഷത്തിനെതിരെ ആന്റിവെനം നിലവിൽ ഫലപ്രദമല്ല.
പശ്ചിമഘട്ടത്തിലും റബർതോട്ടങ്ങളിലും കാർഷിക മേഖലകളിലുമെല്ലാം ചുരുട്ടമണ്ഡലിയെ കാണാം. പാമ്പിന്റെ കടിയേറ്റാൽ ശ്വസനസ്തംഭനവും അവയവങ്ങളുടെ തകരാറുമാണു മരണകാരണമാകുക.
മൂർഖൻ, ശംഖുവരയൻ എന്നിവയുടെ കടിയേറ്റാൽ ശ്വസനസ്തംഭനം മൂലം ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണമുണ്ടാകും. എന്നാൽ അണലിയുടെ കടിയേറ്റാൽ വൃക്കകളുടെ പ്രവർത്തനത്തെയാണു ബാധിക്കുക.
കൂടാതെ തലച്ചോറിൽ രക്തസ്രാവവുമുണ്ടാകും.
ജാഗ്രതൈ!
വേനൽക്കാലമായതിനാൽ വീടിനുള്ളിലും പരിസരത്തുമെല്ലാം പാമ്പുകൾ ഒളിച്ചിരിക്കാം.
വിറകുപുരകൾ, കാലിത്തൊഴുത്തുകൾ, കോഴിക്കൂടുകൾ, വീടിനോടു ചേർന്നു പുല്ലുകൾ വളർന്നു നിൽക്കുന്ന സ്ഥലങ്ങൾ, മേൽക്കൂരയിലെ വിള്ളലുകൾ, ഷൂസ് അടക്കം ചെരിപ്പുകൾ സൂക്ഷിക്കുന്ന ഇടങ്ങൾ, വാട്ടർ മീറ്ററിന്റെ ബോക്സ്, കാറുകളുടെ ബോണറ്റ്, ഹെൽമറ്റ് എന്നിവിടങ്ങളിയെല്ലാം പാമ്പ് കയറിയിരിക്കാം.
(വിവരങ്ങൾ: ഡോ. ജയദീപ് സി.
മേനോൻ, കാർഡിയോളജിസ്റ്റ്, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഐസിഎംആർ സെന്റർ ഫോർ എക്സലൻസ് ഫോർ സ്നേക് ബൈറ്റ്, അമൃത ആശുപത്രി). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

