മൂന്നാർ∙ പാചക വാതക ക്ഷാമം രൂക്ഷമായതോടെ മൂന്നാർ സ്വദേശി സ്വന്തമായി നിർമിച്ച വിറകടുപ്പ് റിസോർട്ടുകളിലും ഹോട്ടലുകളിലും വീടുകളിലും വൻ ഹിറ്റ്. മൂന്നാർ ഇക്കാനഗർ സ്വദേശിയും തോക്കുപാറയിൽ താമസക്കാരനുമായ എം.സുരേഷാണ് (45) കുറഞ്ഞ അളവിൽ വിറകും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ‘വുഡ് ഫയർ റോക്കറ്റ് സ്റ്റൗ’ എന്ന പേരിൽ വിറകടുപ്പ് നിർമിച്ചത്.
സീം ലെസ് പൈപ്പുകൾ ഉപയോഗിച്ച് നിർമിച്ച അടുപ്പിൽ നിക്ഷേപിക്കുന്ന വിറക്, ചിരട്ട എന്നിവ ബ്ലോവർ (ഫാൻ) സംവിധാനമുപയോഗിച്ച് കത്തിച്ചാണ് പാചകം നടത്തുന്നത്.
കാറ്റു കാരണം വിറക്, ചിരട്ട എന്നിവ ഏറെ നേരം കൂടിയ ചൂടോടെ കത്തിനിൽക്കും.
മൂന്നു മണിക്കൂർ വൈദ്യുതിയിൽ ചാർജ് ചെയ്യുന്ന ബ്ലോവർ 14 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാൻ കഴിയും.
200 ഗ്രാം വിറകിൽ 5 പേർക്കുള്ള ചോറും കറികളും 40 മിനിറ്റിൽ പാചകം ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത. പുക തീരെയില്ലാത്ത അടുപ്പ് വീട്ടിലെവിടെയും വച്ച് പാചകം ചെയ്യാം.
വീടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലേക്കാവശ്യമുള്ള പല വലുപ്പത്തിലുള്ള അടുപ്പുകളുണ്ട്. പൊറോട്ട, ദോശ എന്നിവ ഉണ്ടാക്കുന്ന ദോശക്കല്ലിനുള്ള പ്രത്യേക അടുപ്പും സുരേഷ് നിർമിച്ചു നൽകുന്നുണ്ട്.
ആനച്ചാൽ, മൂന്നാർ ഉൾപ്പെടെയുളള സ്ഥലങ്ങളിലെ മിക്ക റിസോർട്ടുകളിലും ഹോട്ടലുകളിലും സുരേഷിന്റെ റോക്കറ്റ് അടുപ്പുകളാണ് ഉപയോഗിക്കുന്നത്. പാചക വാതക ക്ഷാമം രൂക്ഷമായതോടെ ആവശ്യക്കാർ വർധിച്ചതോടെ ഇക്കാനഗറിലെ കേന്ദ്രത്തിൽ അടുപ്പുകൾ നിർമിക്കുന്ന തിരക്കിലാണ് സുരേഷ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

