പാലക്കാട് ∙ തമിഴ്നാട്ടിൽ നിന്നുള്ള കായവരവു വൻതോതിൽ കുറഞ്ഞതോടെ സംസ്ഥാനത്ത് നേന്ത്രക്കായ വില കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ കിലോയ്ക്ക് 15 രൂപയാണു കൂടിയത്.
ഇന്നലെ പാലക്കാട്ട് മൊത്തവിപണിയിൽ നേന്ത്രക്കായ വില കിലോയ്ക്കു 35 രൂപയാണ്. കഴിഞ്ഞ മാസം ഇതേ ദിവസം കിലോയ്ക്ക് 20 രൂപയായിരുന്നു.
വരവു കുത്തനെ കുറഞ്ഞതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 8 രൂപ കൂടി.
തമിഴ്നാട് സത്യമംഗലത്തു നിന്നു മാത്രമേ നിലവിൽ പാലക്കാട് മാർക്കറ്റിലേക്ക് നേന്ത്രക്കായ എത്തുന്നുള്ളൂ. പ്രതിദിനം 10 ലോഡ് കായയാണ് എത്തുന്നത്.
ഇതിൽ തന്നെ ഗുണമേന്മയുള്ള നേന്ത്രക്കായ വളരെ കുറവാണ്. സത്യമംഗലത്ത് ഉൽപാദനം അവസാനഘട്ടത്തിലെത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
കേരളത്തിൽ ഒരിടത്തു നിന്നും നേന്ത്രക്കായ വിപണിയിൽ എത്തുന്നില്ല. ഒരു മാസം കഴിയുമ്പോൾ തമിഴ്നാട് തൂത്തുകുടി മേഖലയിൽ നിന്നുള്ള നേന്ത്രക്കായ പാലക്കാട് മാർക്കറ്റിലേക്ക് എത്തിത്തുടങ്ങും.
അപ്പോഴേക്കും സത്യമംഗലത്തു നിന്നുള്ള കായവരവ് പൂർണമായും നിലയ്ക്കുമെന്നതിനാൽ വില കുറയാൻ സാധ്യത കുറവെന്നും വ്യാപാരികൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

