ദുബായ്∙ പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ സന്ദർശകരുടെ എണ്ണം കുറഞ്ഞതോടെ ദുബായിലെ വമ്പൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചു.
ദുബായിയുടെ പ്രതീകങ്ങളിൽ ഒന്നായ ബുർജ് അൽ അറബ് ഒന്നര വർഷത്തേക്ക് അടച്ചതായി മാനേജ്മെന്റ് അറിയിച്ചു. ലോകത്തിലെ ആദ്യ സപ്തനക്ഷത്ര ഹോട്ടലുകളിൽ ഒന്നാണിത്.
ഒന്നര വർഷം കൊണ്ട് ഹോട്ടലിന്റെ അകത്തളങ്ങൾ പൂർണമായും നവീകരിക്കും.
പാരിസിൽ നിന്നുള്ള ഇന്റീരിയർ ആർക്കിടെക്റ്റ് ട്രൈസ്റ്റൻ ഔർ ആണ് പുനരുദ്ധാരണം നടത്തുന്നത്. 27 വർഷം മുൻപു തുറന്നതു മുതൽ ദുബായിയുടെ അടയാളമാണു പായ്ക്കപ്പലിന്റെ രൂപത്തിലുള്ള ഈ ഹോട്ടൽ.
ഇറാൻ ആക്രമണത്തിന്റെ ആദ്യ ആഴ്ചകളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചിരുന്നു.
പാം ജുമൈറയിലെ സെന്റ് റിജിസ് ഹോട്ടലും 5 മാസത്തേക്ക് പ്രവർത്തനം നിർത്തിയതായി വെബ്സൈറ്റിലൂടെ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

