കഞ്ചിക്കോട് ∙ ജോലിക്കിടെ നിർജലീകരണമുണ്ടായി വൈദ്യുത ലൈനിലേക്കു കുഴഞ്ഞുവീണ വൈദ്യുതി വകുപ്പ് ജീവനക്കാരനു ‘രക്ഷാക്കരമായി’ കഞ്ചിക്കോട് അഗ്നിരക്ഷാസേനയിലെ ഹോംഗാർഡ്. വിമുക്ത ഭടൻ കൂടിയായ കെ.എച്ച്.ഫിലേന്ദ്രനാണു സാഹസികമായി പറളി സെക്ഷനിലെ കെഎസ്ഇബി ജീവനക്കാരൻ രാജന്റെ ജീവൻ രക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവ് റോഡിലായിരുന്നു സംഭവം.
കല്ലേക്കാട് സ്വദേശിയായ ഫിലേന്ദ്രൻ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വാഹനത്തിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കിഴക്കഞ്ചേരിക്കാവ് റോഡിലെത്തിയപ്പോൾ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതിത്തൂണിൽ നിന്ന് രാജൻ പൊടുന്നനെ ലൈനിൽ വീഴുന്നതു കണ്ടു.
ഉടൻ വാഹനം നിർത്തി ഓടിയെത്തി. ഈ സമയം വൈദ്യുതി വകുപ്പിലെ ജീവനക്കാർ രക്ഷാപ്രവർത്തനത്തിനായി സേനയുടെ സഹായം തേടാനുള്ള ശ്രമത്തിലായിരുന്നു.
കെഎസ്ഇബി ജീവനക്കാരുടെ സഹായത്തോടെ 2 ലാഡറുകൾ സംഘടിപ്പിച്ച് അവരോടൊപ്പം മുകളിൽ കയറി ലൈനിൽ കുടുങ്ങിക്കിടന്ന രാജനെ ഫയർമാൻ ലിഫ്റ്റ് വിദ്യ വഴി താഴെയിറക്കി.
പ്രാഥമിക ശുശ്രൂഷ നൽകിയതോടെ രാജന് ബോധം തിരിച്ചുവന്നു. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.
സമയോചിത ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച ഫിലേന്ദ്രനെ തേടി അഭിനന്ദന പ്രവാഹമാണിപ്പോൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

