റഷ്യൻ എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അനുവദിച്ച ഇളവ് ഒരുമാസത്തേക്ക് കൂടി നീട്ടി ട്രംപ് ഭരണകൂടം. ഇളവ് നീട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കില്ലെന്നായിരുന്നു ആദ്യം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞത്.
എന്നാൽ, ഇന്ന് യുഎസ് പൊടുന്നനേ നിലപാട് മാറ്റുകയായിരുന്നു.
ആദ്യത്തെ ഇളവും വിലക്കയറ്റവും
ഇറാനെതിരായ ആക്രമണവും തുടർന്ന് ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും രാജ്യാന്തര എണ്ണവിലയെ ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർത്തിയിരുന്നു. വില നിയന്ത്രിക്കാനെന്നോണമാണ് റഷ്യയുടെയും ഇറാന്റെയും എണ്ണയ്ക്ക് ഒരുമാസത്തെ ഉപരോധ ഇളവ് ട്രംപ് പ്രഖ്യാപിച്ചത്.
ഇതിന്റെ കാലാവധി ഏപ്രിൽ 11ന് അവസാനിച്ചിരുന്നു.
പുതിയ ഇളവ് മേയ് 16 വരെ, ഇന്ത്യയ്ക്കൊപ്പമെന്ന് റഷ്യ
മേയ് 16 വരെയാണ് റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഇപ്പോൾ നീട്ടിയത്. ഇറാൻ, ക്യൂബ, ഉത്തര കൊറിയ എന്നിവയ്ക്ക് ഇളവ് ബാധകമല്ല.
കടലിൽ ഓയിൽ ടാങ്കറുകളിലുള്ള എണ്ണ വാങ്ങാനായിരുന്നു നേരത്തേ യുഎസ് ഒരുമാസത്തെ ഇളവ് പ്രഖ്യാപിച്ചത്. ഇതുവഴി 100 ദശലക്ഷം ബാരൽ എണ്ണയാണ് ആഗോള വിപണിയിൽ എത്തിയതെന്ന് റഷ്യ പറഞ്ഞിരുന്നു.
ഇളവ് ഇല്ലെങ്കിലും ഇന്ത്യയ്ക്ക് ഊർജ ഉൽപന്നങ്ങളിൽ നൽകുന്ന പിന്തുണ റഷ്യ തുടരുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് ആലിപോവ് പറഞ്ഞു. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവ ഇന്ത്യയ്ക്ക് തുടർന്നും ലഭ്യമാക്കും.
യുഎസിനെ പിന്തള്ളി ഇറാൻ
ഏപ്രിലിലെ ആദ്യ രണ്ടാഴ്ചക്കാലത്ത് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതി 21% കുറഞ്ഞിരുന്നു.
വിലക്കയറ്റമാണ് ബാധിച്ചത്. ഈ രണ്ടാഴ്ചക്കാലത്തെ ഇറക്കുമതിയിൽ 40 ശതമാനവും റഷ്യയിൽ നിന്നായിരുന്നു.
മാർച്ചിലെ 46 ശതമാനത്തിൽ നിന്ന് താഴ്ന്നു. അമേരിക്കയെ പിന്തള്ളി ഇറാൻ ഇന്ത്യയുടെ 4-ാമത്തെ വലിയ എണ്ണ സ്രോതസ്സായി മാറിയെന്ന പ്രത്യേകതയുമുണ്ട്.
2019ന് ശേഷം ആദ്യമായാണ് ഇന്ത്യ ഇറാന്റെ എണ്ണ വാങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

