കോഴിക്കോട് ∙ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകളിലെ സിസിടിവി ക്യാമറകൾ രാത്രിയിൽ പ്രവർത്തനരഹിതമായി. യുഡിഎഫ് പ്രതിനിധികൾ പരാതി നൽകിയതോടെ അടിയന്തരമായി ക്യാമറകൾ നേരെയാക്കി.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കോഴിക്കോട്ടെ വോട്ടെണ്ണൽ കേന്ദ്രമായ ജെഡിടി കോളജിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. എന്നാൽ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാകുമെന്ന സംശയമുണർന്നതോടെ എല്ലാ സ്ട്രോങ് റൂമുകൾക്കു മുന്നിലും കോൺഗ്രസ് പ്രവർത്തകർ കാവൽ നിൽക്കുമെന്ന് അറിയിച്ചിരുന്നു.
കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകരാണ് ജെഡിടിക്കു മുന്നിൽ കാവൽനിൽക്കുന്നത്.
ജെഡിടിയിൽ സ്ട്രോങ് റൂമുകളിലേക്ക് 32 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 7 ക്യാമറകളാണ് പ്രവർത്തനരഹിതമായത്.
ഇതു ശ്രദ്ധയിൽപ്പെട്ട യുഡിഎഫ് പ്രവർത്തകർ റിട്ടേണിങ് ഓഫിസറെ വിളിച്ച് പരാതി അറിയിച്ചു.
തുടർന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തിൽ പ്രശ്നംപരിഹരിക്കാൻ നടപടിയെടുക്കുകയായിരുന്നു. സിസിടിവി ഇടയ്ക്ക് പ്രവർത്തനരഹിതമായത് എന്തുകൊണ്ടാണെന്ന് അറിയിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മലപ്പുറത്തു സ്ട്രോങ് റൂം തുറക്കാനുള്ള ശ്രമം വിവാദമായിരുന്നു. ഇതിനു ശേഷമാണ് കോഴിക്കോട്ടെ പ്രശ്നം യുഡിഎഫ് പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

