സംസ്ഥാനത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര പുറത്തുവന്നിട്ട് ഏഴ് വർഷങ്ങൾ പിന്നിടുന്നു. എട്ട് വർഷത്തോളം നീണ്ട
ഇടവേളയിൽ ഒരേ കുടുംബത്തിലെ ആറ് പേർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കേസിൽ ഇതുവരെയും ഒരു കേസിലെ പോലും വിചാരണ നടപടികൾ പൂർത്തിയായിട്ടില്ല.
സംഭവത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി 2019 ഒക്ടോബർ നാലിനാണ് അന്വേഷണ സംഘം ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. 2002നും 2016നും ഇടയിൽ നടന്ന ഈ മരണങ്ങൾ കൊലപാതകങ്ങളാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
റിട്ടയേർഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം.
മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരാണ് മരണപ്പെട്ടത്. മരിച്ച റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫ് ആണ് ഈ ആറ് കൊലപാതകങ്ങളിലെയും മുഖ്യപ്രതിയെന്നാണ് കുറ്റപത്രത്തിലുള്ളത്.
ബന്ധുക്കളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ നിർണായക അന്വേഷണത്തിന് തുടക്കമിട്ടത്.
നിലവിൽ റോയ് തോമസ് വധക്കേസിന്റെ വിചാരണ നടപടികൾ കോഴിക്കോട് സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിൽ (മാറാട് കേസുകൾക്കുള്ള പ്രത്യേക കോടതി) അന്തിമഘട്ടത്തിലാണ്. കേസ് അന്വേഷിച്ച അന്നത്തെ പ്രത്യേക സംഘത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പി ആർ.
ഹരിദാസന്റെ വിസ്താരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

