കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയ ഏക അച്ഛൻ– മകൻ കോംബോയാണു പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി പി.സി.ജോർജും പാലായിലെ എൻഡിഎ സ്ഥാനാർഥി ഷോൺ ജോർജും. ഈ തിരഞ്ഞെടുപ്പു ഫലം രാഷ്ട്രീയ ഭാവിയെയും വളർച്ചയെയും സ്വാധീനിക്കുന്ന അച്ഛനും മകനും ഇവർ തന്നെ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി സ്വന്തം പാർട്ടിയായ കേരള ജനപക്ഷം സെക്കുലറിനെ ബിജെപിയിൽ ലയിപ്പിച്ചാണു പി.സി.ജോർജ് ബിജെപിയിൽ എത്തിയത്.
ദേശീയ നിർവാഹക സമിതി സ്ഥാനം അച്ഛനും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം മകനും നൽകിയാണു ബിജെപി സ്വാഗതം ചെയ്തത്.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി ചേർന്നു പ്രവർത്തിക്കാൻ അവസരം ലഭിച്ചതോടെ കേന്ദ്രമന്ത്രി ജോർജ് കുര്യനു പിന്നിൽ ബിജെപിയിൽ കോട്ടയം ജില്ലയിലെ രണ്ടാമനായി മാറാനും ഷോണിനു സാധിച്ചു. പാലാ മണ്ഡലത്തിൽ നേരത്തേ സ്ഥാനാർഥിത്വം ഉറപ്പിച്ച ഷോൺ ജനുവരിയിൽ പ്രചാരണം തുടങ്ങി.
2016ൽ ലഭിച്ച 24,821 വോട്ടാണ് മണ്ഡലത്തിൽ ബിജെപിയുടെ ഇതുവരെയുള്ള ഉയർന്ന വോട്ട്. മണ്ഡലം ഇളക്കിമറിച്ച പ്രചാരണം വഴി പാലായിൽ ത്രികോണപ്പോരെന്ന പ്രതീതി സൃഷ്ടിക്കാൻ ഷോണിനായി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായിനിന്ന് നേടിയ 41,851 വോട്ടിനെക്കാൾ മുന്നിലെത്തിയാൽ ജോർജിനത് രാഷ്ട്രീയ നേട്ടമാകും.
സ്വന്തം നിലയിലുള്ളതും ബിജെപിയുടേതും അടക്കം സർവ സന്നാഹവും ഉപയോഗിച്ച പ്രചാരണമാണ് ജോർജ് നടത്തിയത്. അച്ഛനും മകനും തമ്മിലും ഉണ്ടാവാം രാഷ്ട്രീയ താരതമ്യം.
ആർക്കാണു കൂടുതൽ വോട്ട് ലഭിക്കുന്നതെന്ന കാര്യത്തിൽ. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയിലെ ഇരുവരുടെയും രാഷ്ട്രീയ യാത്രയുടെ ഗതി നിർണയിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

