മൂന്നാർ ∙ തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥർ പോയതോടെ വട്ടവട മേഖലയിൽ അനധികൃത നിർമാണങ്ങൾ വ്യാപകമായി.
കോവിലൂർ ടൗണിന് ഭീഷണിയായി ചെങ്കുത്തായ വലിയ കുന്നിടിച്ച് നിർമാണങ്ങൾ നടത്തുന്നു. കോവിലൂർ ടൗണിൽ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള വലിയ കുന്നാണ് യന്ത്രസഹായത്തോടെ ഇടിച്ചു നിരത്തുന്നത്.
റവന്യു വകുപ്പിന്റെ അനുമതിയില്ലാതെയുള്ള റിസോർട്ട് നിർമാണത്തിനാണ് കുന്നിടിച്ചു നിരത്തുന്നത്.
മലയുടെ താഴ്വാരത്തിൽ ഇരുനൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. കൂടാതെ വ്യാപാര സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ് എന്നിവയും ഈ കുന്നിനടിയിലാണ് പ്രവർത്തിക്കുന്നത്.
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശമാണ് ഇവിടം. യന്ത്രസഹായത്തോടെ കുന്നിടിച്ച് നിരത്തുന്നത് കാരണം മഴക്കാലത്ത് മലയിടിഞ്ഞ് വലിയ അപകടമുണ്ടാകാൻ സാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു.
തിരഞ്ഞെടുപ്പ് ജോലികൾക്കായി പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ പോയതോടെയാണ് അനധികൃത നിർമാണങ്ങൾ വ്യാപകമായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

