ആലപ്പുഴ ചേർത്തലയിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പട്ടണക്കാട് വില്ലേജിൽ മേനാശേരി മുറിയിൽ പടന്നത്തറ വീട്ടിൽ അനിൽ മോഹൻ (31) ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ആലപ്പുഴ അഡീഷണൽ ഡി എസ് സി-3 ജഡ്ജ് എം ശുഹൈബ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2021 ഫെബ്രുവരി 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മേനാശേരി ജംഗ്ഷന് ഏകദേശം 150 മീറ്റർ വടക്കുമാറി റോഡിന്റെ കിഴക്കരുകിൽ വെച്ച് സ്കൂട്ടറിൽ 1.210 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരുകയായിരുന്ന പ്രതിയെ ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജെറോയിയും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു. 1985ലെ എൻ ഡി പി എസ് ആക്റ്റ് 20(b)(ii)B, 25 വകുപ്പുകൾ പ്രകാരം ചേർത്തല എക്സൈസ് റേഞ്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അന്നത്തെ ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി എം ഷാജഹാൻ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് നടന്ന വിസ്താരത്തിനൊടുവിൽ പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി വി ജയചന്ദ്രൻ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

