കോട്ടയം∙ ഒരു വോട്ടർ പോലും ഒഴിവാക്കപ്പെടരുത് എന്ന സന്ദേശവുമായി കുമരകം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ട്രൽ ലിറ്ററസി സി ക്ലബ് അംഗങ്ങൾ കുമരകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 100% പോളിങ് ഉറപ്പുവരുത്തുന്നതിനായി വോട്ടർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുമരകം പഞ്ചായത്തിന്റെ 149 ബൂത്തിന്റെ പരിധിയിൽ വരുന്ന വേമ്പനാട്ടുകായലിലെ പത്തു പങ്ക് ആപ്പു കായൽ തുരുത്തിൽ താമസിക്കുന്ന ബിജു,പാർക്കിസാൻസ് രോഗബാധിതയായ ഭാര്യ സതി ബിജു എന്നിവരെ തേടിയാണ് മൂന്ന് കിലോമീറ്റർ വള്ളത്തിൽ സഞ്ചരിച്ച് അധ്യാപകരും ബി എൽ ഒ അടക്കമുള്ള ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് അംഗങ്ങൾ എത്തിയത്.
നാലുവശവും വെള്ളത്തിൽ ചുറ്റപ്പെട്ട
അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന വീട്ടിലെത്താൻ വള്ളത്തിലൂടെ യാത്ര ചെയ്തെങ്കിൽ മാത്രമേ സാധിക്കൂ പൊതുഗതാഗത സൗകര്യമുള്ള സ്ഥലത്ത് എത്താൻ ഈ വീട്ടിലുള്ളവർക്ക് മൂന്ന് കിലോമീറ്റർ സഞ്ചരിക്കണം വീട്ടിലെത്തിയ കുട്ടികൾ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടി സന്ദേശങ്ങളും ബി എൽ ഒ നേതൃത്വത്തിൽ വോട്ട് ചെയ്യാൻ ആവശ്യമായ വോട്ടർ സ്ലിപ്പും നൽകിയാണ് തിരികെ മടങ്ങിയത് തീർച്ചയായും വോട്ട് ചെയ്യാൻ എത്തുമെന്ന് കുട്ടികൾക്ക് ദമ്പതികൾ ഉറപ്പുനൽകി.
കുമരകം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളും ജില്ല ഇലക്ടറൽ ലിറ്ററസി കോർഡിനേറ്ററുമായ ടി സത്യൻ, അധ്യാപകനായ കെ ആർ സജയൻ,ബി എൽ ഒ ജ്യോതിലാൽ ക്ലബ് അംഗങ്ങളായ പ്രഭാത സജയൻ ആദിത്യൻ കെ വി രോഹിത് സുകേഷ് അദ്വൈത് ഗിനിഷ്,അഭിനവ് പി എസ് എന്നിവർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കnക്ടറുമായ ചേതൻ കുമാർ മീണ ഐഎഎസ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബ്,സ്വീപ്പ് ജില്ലാ നോഡൽ ഓഫീസർ പി എ അമാനത്ത്,ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് മാരായ പി അജിത് കുമാർ,ഗിരീഷ് കുമാർ ഇ സി ഇലക്ഷൻ ക്ലർക്ക് വിഎസ് രമേശ് എന്നിവരാണ് ബോധവൽക്കരണ പരിപാടിക്ക് മേൽനോട്ടം വഹിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

