ചങ്ങനാശേരി ∙ അവധിദിനങ്ങൾ ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപന വ്യാപകം. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള 48 മണിക്കൂർ ഡ്രൈഡേ മുതലാക്കാൻ വ്യാപകമായി മദ്യം സ്റ്റോക്ക് ചെയ്യുന്നതായും വിവരം.
ചങ്ങനാശേരി ടൗൺ, തൃക്കൊടിത്താനം, കോട്ടമുറി, പറാൽ, പായിപ്പാട് മേഖലകളിലാണു സംഘങ്ങൾ സജീവം. ബവ്റിജസിൽനിന്നു വാങ്ങുന്ന മദ്യം ചെറിയ കുപ്പികളിലേക്കു പകർത്തിയാണു വിൽപന.
അവധിദിനങ്ങളിലും ഡ്രൈഡേയിലും വിൽപന നടത്തി ലാഭം കൊയ്യുകയാണു ലക്ഷ്യം.
അനധികൃത മദ്യവിൽപനയിൽ അറസ്റ്റിലായി പുറത്തിറങ്ങിയവർ തന്നെയാണു വീണ്ടും കച്ചവടവുമായി രംഗത്തുള്ളത്. സംശയം തോന്നാതിരിക്കാൻ മറ്റ് ആളുകളെ വിട്ടാണ് ബവ്റിജസിൽ നിന്നു മദ്യം വാങ്ങിപ്പിക്കുന്നത്.
മദ്യം പകർത്തി നൽകാൻ ആക്രിക്കടകളിൽ നിന്നുവരെ ചെറിയ കുപ്പികൾ വാങ്ങിക്കൂട്ടുന്നതായും വിവരമുണ്ട്. ആവശ്യക്കാർക്ക് മദ്യം വീട്ടുപടിക്കൽ എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഏർപ്പാടാക്കി നൽകുന്നു.
സംഭവത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസും എക്സൈസും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

