കോഴിക്കോട് ജില്ലയിലെ വടകര ചൊവ്വാപ്പുഴയിൽ പാലയാട് നടയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ ദാരുണമായി അന്ത്യശ്വാസം വലിച്ചു. പതിയാരക്കര ഒതയോത്ത് നബീൽ (19), അദ്ദേഹത്തിന്റെ ബന്ധുവായ ഓർക്കാട്ടേരി പരപ്പുറത്ത് മുഹമ്മദ് സിനാൻ (12) എന്നിവരാണ് മരണപ്പെട്ടത്.
സംഭവസമയം ഇവർക്കൊപ്പം ഉണ്ടായിരുന്ന നബീലിന്റെ സഹോദരൻ ബാസിൽ, സിനാന്റെ സഹോദരൻ ഹനാൻ എന്നിവരും ഒഴുക്കിൽ പെട്ടിരുന്നുവെങ്കിലും, ഭാഗ്യവശാൽ ഇവർ ചുഴിയിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ഈ ദുരന്തം സംഭവിച്ചത്.
പുഴയോരത്തുനിന്നും ഉയർന്ന ബഹളം കേട്ട് ഉടൻതന്നെ സ്ഥലത്തെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ നബീലിനെ കരയ്ക്ക് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സ് കൂടി എത്തി നടത്തിയ തെരച്ചിലിലാണ് വൈകിട്ട് ആറ് മണിയോടെ സിനാനെ പുഴയിൽ നിന്നും കണ്ടെത്താനായത്.
എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഒതയോത്ത് ബഷീർ – സജിന ദമ്പതികളുടെ പുത്രനാണ് മരണപ്പെട്ട
നബീൽ. സാബിർ, ബാസിൽ, ജാബിർ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
ഓർക്കാട്ടേരി പരപ്പുറത്ത് ഹാരിസ് – സുനീറ ദമ്പതികളുടെ മകനാണ് മരണപ്പെട്ട സിനാൻ.
റയാൻ, ഹനാൻ എന്നിവരാണ് സഹോദരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

