മൂന്നാർ ∙ തലയാർ പാമ്പൻ മലയിൽ കൂട്ടിലകപ്പെട്ട കടുവ പൂർണ ആരോഗ്യവാനെന്ന് വനം വകുപ്പ്.
നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷമേ കടുവയെ എവിടെ തുറന്നു വിടണമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ് പറഞ്ഞു. നിലവിൽ ഗൂഡാർവിള റോഡിലുള്ള വനം വകുപ്പ് നഴ്സറിയിലാണു കടുവയെ താമസിപ്പിച്ചിരിക്കുന്നത്.
വനം വകുപ്പ് ഡോക്ടർമാർ കടുവയെ നിരീക്ഷിക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണു തലയാർ പാമ്പൻ മലയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ വീണത്.
5 വയസ്സുള്ള ആൺ കടുവയാണ് കൂട്ടിലകപ്പെട്ടത്. 3 മാസത്തിനിടയിൽ 18 കന്നുകാലികളെ കടിച്ചു കൊന്നതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് വനം വകുപ്പ് കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

