മുരിങ്ങൂർ ∙ ദേശീയപാതയിൽ പേരാമ്പ്രയ്ക്കും ചിറങ്ങരയ്ക്കും പിന്നാലെ മുരിങ്ങൂരിലും അടിപ്പാതയ്ക്കു മുകളിൽ ടാറിങ് ആരംഭിച്ചു. 2 ദിവസത്തിനകം ടാറിങ് പൂർത്തിയാക്കാനാണു ശ്രമം.
കലക്ടർക്കു നൽകിയ ഉറപ്പു പ്രകാരം ഈ മാസം 31നു മുൻപു അടിപ്പാതകൾക്കു മുകളിലൂടെ ഗതാഗതം ആരംഭിക്കാനാകില്ലെങ്കിലും ഒരു മാസത്തിനകം മൂന്നു മേൽപാതകളും (അടിപ്പാതകളുടെ മുകളിലൂടെയുള്ള പാത) ഗതാഗതയോഗ്യമാകും. ഒരു വർഷം മുൻപാണു മുരിങ്ങൂർ അടിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
തുടർന്ന് മേഖലയിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായത് വൻ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയിരുന്നു.
ഇരുവശത്തെയും പാർശ്വഭിത്തികൾക്കകത്തു മണ്ണിട്ടു നികത്തിയ ശേഷം മെറ്റലിട്ട് ബലപ്പെടുത്തിയ ശേഷമാണു ടാറിങ്ആരംഭിച്ചത്. ടാറിങ് പൂർത്തീകരിച്ച ശേഷം മീഡിയൻ നിർമാണം, ക്രാഷ് ബാരിയർ സ്ഥാപിക്കൽ, അവയുടെ പെയിന്റിങ്, റോഡിൽ അടയാളപ്പെടുത്തൽ, റിഫ്ലക്ടർ സ്ഥാപിക്കൽ, തെരുവു വിളക്കുകൾ സ്ഥാപിക്കൽ, സിഗ്നൽ ബോർഡുകൾ സ്ഥാപിക്കൽ എന്നിവയും നടത്തണം.
മുരിങ്ങൂരിലും ചിറങ്ങരയിലും പേരാമ്പ്രയിലും മേൽപാതകൾ ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ ഈ ഭാഗത്തു ഒന്നര വർഷമായി തുടരുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകും.
അടിപ്പാതയുടെ പ്രധാനഭാഗമായ ബോക്സിന്റെ നിർമാണം മാസങ്ങൾക്കു മുൻപു നിർമാണം നടത്തി ഗതാഗതത്തിനു തുറന്നു നൽകിയിരുന്നു.
ഇതിലൂടെയാണു വാഹനങ്ങളും ആളുകളും ഈ ഭാഗങ്ങളിൽ ദേശീയപാത കുറുകെ കടക്കുന്നത്. കൊരട്ടിയിൽ മേൽപാലം നിർമാണത്തിന്റെ ഭാഗമായി തൂണുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു.
ഇരുദിശകളിലേക്കുമുള്ള രണ്ടു പാതകളിലും 4 വീതം തൂണുകളാണ് നിർമിക്കുന്നത്. തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന് പൂർത്തിയായ ശേഷം ചാലക്കുടിപ്പാലം അറ്റകുറ്റപ്പണികൾക്കായി അടയ്ക്കാൻ സാധ്യതയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

