തിരുവനന്തപുരം ∙ കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 4 വരെ കഴക്കൂട്ടം കാരോട് ബൈപാസ് റോഡിൽ കുഴിവിള മുതൽ ചാക്ക വരെയും സർവീസ് റോഡുകളിലും വെൺപാലവട്ടം കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ മാധവപുരം റോഡ്, കരിക്കകം ക്ഷേത്രം റോഡ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കോവളം, ഈഞ്ചയ്ക്കൽ ഭാഗത്ത് നിന്നു ഭക്തരുമായി വരുന്ന വാഹനങ്ങൾ ലോർഡ്സ് ജംക്ഷനിൽ ഇവരെ ഇറക്കിയ ശേഷം ആനയറ വേൾഡ് മാർക്കറ്റിൽ പാർക്ക് ചെയ്യണം. തുമ്പ, വേളി, പെരുമാതുറ ഭാഗങ്ങളിൽ നിന്നു തീരദേശ റോഡു വഴി വരുന്ന വാഹനങ്ങൾ കൊച്ചുവേളി ഓൾ സെയിന്റ്സ് റോഡിൽ ഭക്തജനങ്ങളെ ഇറക്കിയ ശേഷം ശംഖുമുഖം പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ആറ്റിങ്ങൽ, കഴക്കൂട്ടം ഭാഗങ്ങളിൽ ഭക്തരുമായി വരുന്ന വാഹനങ്ങൾ ലുലൂമാളിന് എതിർവശം ആളെ ഇറക്കിയ ശേഷം സർവീസ് റോഡ് വഴി ആനയറ വേൾഡ് മാർക്കറ്റ്, ലോർഡ്സ് ജംക്ഷൻ മുതൽ ചാക്ക വരെയുള്ള സർവീസ് റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
പൊങ്കാല ദിവസം കരിക്കകം ക്ഷേത്രത്തിനു സമീപത്തെ സർവീസ് റോഡുകൾ വഴി ടിപ്പർ ലോറികൾ, കണ്ടെയ്നർ ലോറികൾ തുടങ്ങിയ ഹെവി വാഹനങ്ങൾ പ്രവേശിക്കുന്നതിനും ഈ റോഡുകളിലും ബൈപാസ് റോഡുകളിലും പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
കഴക്കൂട്ടം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ ബൈപാസ് റോഡിൽ വെൺപാലവട്ടം ജംക്ഷൻ മുതൽ ലോർഡ്സ് ജംക്ഷൻ വരെയും ചാക്ക ഭാഗത്തേക്കുള്ള ബസുകൾ ലോർഡ്സ് ജംക്ഷൻ മുതൽ വെൺപാലവട്ടം അണ്ടർ പാസ് വരെയുള്ള സർവീസ് റോഡിലും ഉച്ചയ്ക്ക് 1 മുതൽ പാർക്ക് ചെയ്യണം.
ഈ റോഡുകളിൽ മറ്റു വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

