പാലക്കാട് ∙ ഇടതുഭരണത്തിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്ന് പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ അനുഭവിച്ച പ്രശ്നങ്ങളും അടുത്ത 5 വർഷത്തേക്കുള്ള പ്രതീക്ഷകളുമാണ് വോട്ടു ചെയ്യുന്ന ജനങ്ങൾ പരിഗണിക്കുക. പാലക്കാട് നഗരസഭ കൗൺസിലർ പീഡിപ്പിച്ചെന്ന പരാതിയിൽ ചൂഷണത്തിന് ഇരയായ യുവതിക്ക് നീതി ഉറപ്പാക്കണം.
അതിനായി ഇവിടത്തെ നിയമസംവിധാനങ്ങൾ നടപടിയെടുക്കണം. അവരോടൊപ്പമാണു താൻ.
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണമെന്നാണു നിലപാടെന്നും രമേഷ് പിഷാരടി പറഞ്ഞു.
പീഡനം: കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്; പാർട്ടിയിൽ നിന്നു പുറത്താക്കി
പാലക്കാട് ∙ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ എം.പ്രശോഭിനെതിരെ ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. ലൈംഗിക പീഡനത്തിനും പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമ നിരോധന നിയമ പ്രകാരവുമാണു കേസുകൾ.
ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
പ്രശോഭിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ അറിയിച്ചു. പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതാണു ധാർമികതയെന്നും പാർട്ടിക്കു സ്വീകരിക്കാവുന്ന പരമാവധി നടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പരാതിക്കാരിയിൽ നിന്നു മൊഴി രേഖപ്പെടുത്തിയ ശേഷമാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേരു പറഞ്ഞും പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നു പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.
കോൺഗ്രസ് നിലപാട് നാടകം: ബിജെപി
പാലക്കാട് ∙ പീഡനക്കേസിൽ പ്രതിയായ പാലക്കാട് നഗരസഭാംഗം എം.പ്രശോഭിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്ന കോൺഗ്രസ് നിലപാട് നാടകമെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ആരോപിച്ചു. കൗൺസിലറുടെ നഗരസഭാംഗത്വം ഇപ്പോഴും സംരക്ഷിച്ച് കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഉറ്റ അനുയായിയാണ് പീഡനക്കേസിൽ പ്രതിയായിരിക്കുന്നത്.
കോൺഗ്രസിന് ആത്മാർഥതയുണ്ടെങ്കിൽ കൗൺസിലറുടെ രാജി ചോദിച്ചുവാങ്ങണമെന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

