വടകര ∙ രമയുടെ ഫുട്ബോൾ ചിഹ്നം മാറിയപ്പോൾ കിട്ടിയത് ടിപിയുടെ ടെലിവിഷൻ ചിഹ്നം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ.രമ മത്സരിച്ച ചിഹ്നം ഫുട്ബോൾ ആയിരുന്നെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ആർഎംപി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ സ്ഥാനാർഥി ടി.പി.ചന്ദ്രശേഖരന് കിട്ടിയ ചിഹ്നം ടെലിവിഷനായിരുന്നു.
ഗോവയിലെ റവലൂഷനറി ഗോവൻസ് പാർട്ടി ചിഹ്നം ഫുട്ബാൾ ആയതു കൊണ്ട് ഇവിടെ ഈ ചിഹ്നം നൽകില്ലെന്ന നിലപാട് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചതെന്നറിയുന്നു.
ഫുട്ബോൾ ചിഹ്നം അനുവദിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ നടന്നതായി സംശയിക്കുന്നുവെന്ന് ആർഎംപി പരാതിപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് – നഗരസഭ തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച ചിഹ്നമാണ് ഫുട്ബോൾ.
അനുവദിച്ച ചിഹ്നം റദ്ദാക്കുമ്പോൾ അറിയിക്കണമായിരുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആർഎംപി നേതാക്കൾ അറിയിച്ചു.
ചിഹ്നം മാറിയതോടെ പോസ്റ്റുകളും ബാനറുകളും ടെലിവിഷൻ ചിഹ്നം ആക്കുന്ന ജോലി യുഡിഎഫ് – ആർഎംപി പ്രവർത്തകർ ഇന്നലെ തന്നെ ചെയ്തു തുടങ്ങി. ഗോവയിലെ മറ്റൊരു പാർട്ടിയുടെ ചിഹ്നം വടകരയിൽ അനുവദിച്ചതിൽ പരാതിപ്പെട്ടിരുന്നതായി എൽഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റായ സി.കെ.വിനോദൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

