കൂറ്റനാട് ∙ 1967ൽ ഇഎംഎസ് പട്ടാമ്പി മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ വീട്ടിൽ വന്നതിന്റെ ഓർമകളിലാണു കറുകപുത്തൂർ പെരിങ്കന്നൂരിലെ ഒ.കെ.ദേവകി കോവിലമ്മ (92) എൽഡിഎഫ് സ്ഥാനാർഥി എം.ബി.രാജേഷിനെ സ്വീകരിച്ചത്.
അമ്മാമനായിരുന്ന ഒ.കെ. നമ്പ്യാർ (കൃഷ്ണൻകുട്ടി നമ്പ്യാർ) അന്ന് തിരുമിറ്റക്കോട് പഞ്ചായത്തിലെ പെരിങ്കന്നൂർ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.
ആ സമയത്താണു കറുകപുത്തൂർ പെരിങ്കന്നൂരിലെ ഒ.കെ.ദേവകി കോവിലമ്മയുടെ വീട്ടിൽ ഇഎംഎസ് നമ്പൂതിരിപ്പാട് എത്തിയത്. ഇഎംഎസ് വന്നതും അന്നുണ്ടായ സന്തോഷവും അമ്മാവന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളും ദേവകി കോവിലമ്മ വിവരിച്ചു.
വിജായാശംസകൾ നേർന്നാണ് അവർ സ്ഥാനാർഥിയെ യാത്രയാക്കിയത്.
എം.ബി.രാജേഷ് തിരുമിറ്റക്കോട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ട് അഭ്യർഥനകളും നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

