കോഴിക്കോട് ∙ കെഎസ്ആർടിസി ബസ് തകരാറിലായി കുടുങ്ങിയതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് തകരാറിലായത്.
തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ബസ് ആണ് രാവിലെ ചുരത്തിൽ യന്ത്രത്തകരാറു കാരണം കുടുങ്ങിയത്.
താമരശ്ശേരി ഡിപ്പോയിൽ നിന്ന് ജീവനക്കാർ എത്തി ബസ് മാറ്റിയാൽ മാത്രമേ ഗതാഗത തടസ്സം നീക്കാൻ സാധിക്കുകയുളളുവെന്നാണ് വിവരം. വൺവേ രീതിയിൽ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ചുരം റോഡിൽ യാത്ര ചെയ്യുന്നവർ സമയം ക്രമീകരിച്ച് പുറപ്പെടണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

