മുളന്തുരുത്തി ∙ തിരഞ്ഞെടുപ്പ് മറയാക്കി അധികൃതരുടെ ഒത്താശയോടെ മേഖലയിൽ വീണ്ടും മണ്ണെടുപ്പ് വ്യാപകമാകുന്നു. മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, ആമ്പല്ലൂർ പഞ്ചായത്തുകളിലാണു നിയമങ്ങൾ കാറ്റിൽപറത്തി തകൃതിയായി മണ്ണെടുപ്പ് നടക്കുന്നത്.
നിർമാണത്തിനെന്ന പേരിൽ ഒരു സ്ഥലത്ത് മണ്ണെടുക്കാൻ അനുമതി തേടിയ ശേഷം ഈ അനുമതി മറയാക്കിയാണ് വിവിധ സ്ഥലങ്ങളിൽ മണ്ണെടുപ്പ് നടക്കുന്നതെന്നാണ് ആക്ഷേപം. ടിപ്പറുകളുടെ പാസുകളും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്.
ഒരു ലോഡിനുള്ള പാസ് ഉപയോഗിച്ച് ഒരു ദിവസം മുഴുവൻ ടിപ്പറുകൾ മണ്ണുമായി പോകുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയമായതിനാൽ റവന്യു, പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തില്ലെന്ന വിശ്വാസത്തിലാണു മണ്ണുമാഫിയയുടെ പ്രവർത്തനം.
മുളന്തുരുത്തി-പിറവം റോഡിനോടു ചേർന്നു ആരക്കുന്നം എ.പി വർക്കി ആശുപത്രിയോടു ചേർന്നുള്ള ഏക്കർ കണക്കിനു മലയിൽ നിലവിൽ മണ്ണെടുപ്പ് നടക്കുന്നുണ്ട്.
കെട്ടിട നിർമാണ പെർമിറ്റിന്റെ പേരിൽ മണ്ണെടുക്കാൻ ലഭിച്ച അനുമതി മുതലാക്കി മല പൂർണമായും നിരത്താനുള്ള നീക്കമാണ് ഇവിടെ നടക്കുന്നത്.
മണ്ണെടുപ്പ് കാരണം റോഡിൽ പൊടിശല്യവും രൂക്ഷമാണ്. ശുദ്ധജലക്ഷാമം രൂക്ഷമായി പഞ്ചായത്തുകളിലാണു മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ണ് കടത്തൽ നടക്കുന്നത്.
മലകൾ ഇടിച്ചുനിരത്തിയുള്ള മണ്ണെടുപ്പ് ഭൂഗർഭ ജലലഭ്യത കുറയ്ക്കുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകുമെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ശുദ്ധജലക്ഷാമം രൂക്ഷമായ പഞ്ചായത്തുകളിൽ മണ്ണെടുപ്പിനു അനുമതി നൽകുന്നതിൽ നിയന്ത്രണം വേണമെന്നാണ് ആവശ്യം.
അമിത ലോഡുമായി ടിപ്പറുകൾ ചീറിപ്പായുന്നു
അമിത ലോഡുമായി ചീറിപ്പായുന്ന ടിപ്പറുകൾ നിരത്തുകളിൽ ബൈക്ക് യാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണി ഉയർത്തുന്നുണ്ട്.
അമിതമായി കയറ്റിയ മണ്ണു യാത്രക്കിടെ റോഡിലേക്കു വീഴുന്നതാണു പ്രധാന ഭീഷണി. കഴിഞ്ഞ ദിവസം മുളന്തുരുത്തി സ്കൂളിനു സമീപം ലോറിയിൽ നിന്നു മണ്ണു റോഡിലേക്കു വീണിരുന്നു.
ലോറികളിൽ നിന്നുയരുന്ന പൊടി ബൈക്ക് യാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

